skssf എസ്.കെ.എസ്.ബി.വി. 'ഇഖ്‌റഅ് ഖുർആൻ ടാലന്റ് 2026' ൽ നിന്ന്


എസ്.കെ.എസ്.ബി.വി. 'ഇഖ്‌റഅ് ഖുർആൻ ടാലന്റ് 2026' സമാപിച്ചു

മനാമ: സമസ്ത കേരള സുന്നി ബാലവേദി (എസ്.കെ.എസ്.ബി.വി.) സംസ്ഥാന കമ്മിറ്റിയുടെ കീഴിൽ സംഘടിപ്പിച്ച 'ഇഖ്‌റഅ് ഖുർആൻ ടാലന്റ് 2026' ബഹ്‌റൈൻ റെയ്ഞ്ച് തല മത്സരം മനാമ സമസ്ത ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്ത മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ സെയ്ഫുൽ അസ്മാൻ (മനാമ) ഒന്നാം സ്ഥാനവും, മുഹമ്മദ് ആസിം സിറാജ് (ഗുദൈബിയ) രണ്ടാം സ്ഥാനവും, മുആദ് ബിൻ മുഹാജിർ (ജിദ് അലി) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സീനിയർ വിഭാഗത്തിൽ മുഹമ്മദ് സഹൽ (മനാമ) ഒന്നാം സ്ഥാനവും, മുഹമ്മദ് ബിൻ മുഹാജിർ (ജിദ് അലി) രണ്ടാം സ്ഥാനവും, അബൂബക്കർ അഫ്ഫാൻ (റിഫ) മൂന്നാം സ്ഥാനവും നേടി.

ഹാഫിള് ഷറഫുദീൻ മൗലവി, അബ്ദുൽ റസാഖ് ഫൈസി, സൈദ് മുഹമ്മദ് വഹബി എന്നിവരായിരുന്നു മത്സരങ്ങളുടെ വിധികർത്താക്കൾ. വിജയികൾക്കുള്ള ബഹ്‌റൈൻ എസ്.കെ.എസ്.ബി.വിയുടെ ഉപഹാരങ്ങൾ സയ്യിദ് യാസർ ജിഫ്രി തങ്ങളും സമസ്ത ബഹ്‌റൈൻ ജനറൽ സെക്രട്ടറി എസ്. എം. അബ്ദുൽ വാഹിദ് സാഹിബും ചേർന്ന് വിതരണം ചെയ്തു

Tags:    
News Summary - SKSBV 'Iqra' Quran Talent 2026' concludes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.