കെ.പി.എ ഓണാഘോഷം പി.വി. രാധാകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു


കെ.പി.എ ‘പൊന്നോണം 2026’ വർണശബളമായി ആഘോഷിച്ചു

മനാമ: കൊല്ലം പ്രവാസി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പൊന്നോണം 2026 അദാരി പാർക്കിൽ വച്ചു അതിവിപുലമായി ആഘോഷിച്ചു. കെ.പി.എയുടെ ബഹ്‌റൈനിലെ പത്തു ഏരിയകളിൽ നിന്നുള്ള അംഗങ്ങൾ പങ്കെടുത്ത ആഘോഷം പ്രവാസി മലയാളികളുടെ ഒത്തൊരുമയുടെയും കേരളീയ സംസ്കാരത്തിന്റെയും സ്നേഹസംഗമമായി മാറി.

ആയിരത്തിമുന്നൂറിലധികം പേർക്ക് വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കി. മുതിർന്ന കലാകാരന്മാരുടെയും, പ്രവാസശ്രീ അംഗങ്ങളുടെയും, കുട്ടികളുടെയും കലാപരിപാടികളും കെ.പി.എ സിംഫണിയുടെ ഗാനമേളയും ആഘോഷത്തിന് മാറ്റുകൂട്ടി. ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള ആഘോഷം ഉദ്ഘാടനം ചെയ്തു.

കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം അധ്യക്ഷത വഹിച്ചു. പൊന്നോണം 2026 ജനറൽ കൺവീനർ സന്തോഷ് കാവനാട് സ്വാഗതം പറഞ്ഞു. വർഗീസ് കാരയ്ക്കൽ, സുബൈർ കണ്ണൂർ, ചന്ദ്രബോസ്, ഗോപിനാഥ് മേനോൻ, ജഗത് കൃഷ്ണകുമാർ എന്നിവർ ആശംസകൾ അറിയിച്ചു.

കെ.പി.എ വർക്കിംഗ് പ്രസിഡന്റ് രാജ് കൃഷ്ണൻ, ഓർഗനൈസിങ് സെക്രട്ടറി അനൂബ് തങ്കച്ചൻ തുടങ്ങിയ ഭാരവാഹികൾ ചടങ്ങിൽ സന്നിഹിതരായിരുന്നു. അസിസ്റ്റന്റ് ട്രഷറർ സിദ്ദീഖ് ഷാൻ നന്ദി രേഖപ്പെടുത്തി.

Tags:    
News Summary - Grand Onam Festival In Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.