മനാമ: ബഹ്റൈനിൽ പ്രവാസ ജീവിതം ആരംഭിക്കുേമ്പാൾ 24 കാരനായ സിനാെൻറ മുന്നിൽ ജീവിതത്തെക്കുറിച്ച് ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്നു. കുടുംബത്തെ പ്രാരാബ്ധങ്ങളിൽനിന്ന് കരകയറ്റി നല്ല നിലയിൽ എത്തിക്കണമെന്ന് ആഗ്രഹിച്ച ആ ചെറുപ്പക്കാരനായി വിധി കരുതിവെച്ചത് മറ്റൊന്നായിരുന്നു. ഇരു വൃക്കകളും തകരാറിലായ സിനാൻ ഇന്ന് പ്രതീക്ഷകളോടെ നോക്കുന്നത് നമ്മുടെ നേരെയാണ്. നാം ഒത്തൊരുമിച്ചാൽ ഇൗ ചെറുപ്പക്കാരനെ ജീവിത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ കഴിയും.
കാസർകോട് ജില്ലയിലെ പൊവ്വൽ സ്വദേശിയായ സിനാൻ, രോഗികളായ മാതാപിതാക്കളും മൂന്ന് സഹോദരിമാരും അടങ്ങുന്ന കുടുംബത്തിെൻറ ഏക ആശ്രയമായിരുന്നു. പിതാവ് രണ്ട് തവണ ഓപ്പറേഷൻ കഴിഞ്ഞ ഹൃദ്രോഗിയാണ്. ഉമ്മയും രോഗിയാണ്. ഇവരുടെ ആശുപത്രി ചെലവുകൾ തന്നെ വഹിക്കാൻ കുടുംബം പ്രയാസപ്പെടുകയാണ്. രണ്ട് സഹോദരിമാർ കല്യാണ പ്രായമെത്തിയവരും.
മനാമ സെൻട്രൽ മാർക്കറ്റിൽ തുച്ഛമായ ശമ്പളത്തിൽ ജോലി ചെയ്ത് വരുന്നതിനിടെയാണ് സിനാന് മുന്നിൽ വിധി വീണ്ടും വില്ലനായത്.
ജോലിക്കിടെ വയറു വേദനയും ക്ഷീണവും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിയ സിനാനെ കാത്തിരുന്നത് ശുഭകരമായ വാർത്തയായിരുന്നില്ല. ഗുരുതരമായ ആരോഗ്യ പ്രശ്നമാണെന്നും നാട്ടിലെത്തി വിദഗ്ധ പരിശോധനക്ക് വിധേയമാകണമെന്നും ബഹ്റൈനിൽ ചികിത്സിച്ച ഡോക്ടർമാർ നിർദേശിച്ചു. തുടർന്ന്, നാട്ടിലെത്തി നടത്തിയ പരിശോധനയിൽ രണ്ട് വൃക്കകളുടെയും സ്ഥിതി അതീവ ഗുരുതരമാണെന്ന് വ്യക്തമായി. വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയിലൂടെ മാത്രമേ ജീവൻ രക്ഷിക്കാനാവൂ എന്നും ഡോക്ടർമാർ അറിയിച്ചു.
ശസ്ത്രക്രിയക്കും മരുന്നുകൾക്കും മറ്റും ഭീമമായ സംഖ്യ വേണ്ടി വരും. നിലവിൽ ആഴ്ചയിൽ മൂന്ന് ഡയാലിസിസ് ചെയ്താണ് സിനാെൻറ ജീവൻ നിലനിർത്തുന്നത്. സുമനസ്സുകൾ കൈ കോർത്താലേ ഊർജസ്വലനായ ഈ ചെറുപ്പക്കാരനെ ജീവിതത്തിലേക്ക് തിരികെ നയിക്കാനാവൂ.
കെ.എം.സി.സി കാസർകോട് ജില്ല, സംസ്ഥാന കമ്മിറ്റിയുടെ കീഴിൽ സിനാന് വേണ്ടി സംസ്ഥാന- ജില്ല -ഏരിയ ഭാരവാഹികളെ ഉൾപ്പെടുത്തി സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കെ.എം.സി.സി സംസ്ഥാന പ്രസിഡൻറ് ഹബീബ് റഹ്മാനാണ് മുഖ്യ രക്ഷാധികാരി. സംസ്ഥാന വൈസ് പ്രസിഡൻറ് ഷാഫി പാറക്കട്ട ചെയർമാനും റഹീം ഉപ്പള കൺവീനറുമാണ്.
സിനാനെ സഹായിക്കുന്നതിന് പ്രത്യേക അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 3841666256, െഎ.എഫ്.എസ്.സി: CBIN 0283191, സെൻട്രൽ ബാങ്ക് ഒാഫ് ഇന്ത്യ, കാസർകോട്.
കൂടുതൽ വിവരങ്ങൾക്ക്: ഷാഫി പാറക്കട്ട 39464958,
അഷ്‌റഫ് മഞ്ചേശ്വരം, 33779332,
സലിം തളങ്കര39830482,
റിയാസ് പട്ട്ള 33706626.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.