ഒപ്പുശേഖരണ പരിപാടി സംഘടിപ്പിച്ച് ബഹ്റൈന്‍ കേരളീയ സമാജം

മനാമ: ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയോടുള്ള അചഞ്ചലമായ വിശ്വസ്തതയും പിന്തുണയും പ്രകടിപ്പിക്കുന്നതിനായി ബഹ്‌റൈൻ കേരളീയ സമാജം അംഗങ്ങളുടെ പ്രത്യേക സംഗമം സംഘടിപ്പിച്ചു. ബഹ്‌റൈൻ ഭരണാധികാരിയുടെ ദീർഘദർശിത്വമുള്ള നേതൃത്വത്തിൽ ഇന്ത്യൻ സമൂഹം അർപ്പിക്കുന്ന പൂർണ്ണ വിശ്വാസം പരിപാടിയിൽ വീണ്ടും ആവർത്തിച്ചു. രാജ്യത്തിന്റെ സുരക്ഷ, സ്ഥിരത, ദേശീയ താൽപ്പര്യങ്ങൾ എന്നിവ സംരക്ഷിക്കുന്നതിനായി ഭരണകൂടം സ്വീകരിച്ചുവരുന്ന എല്ലാ നടപടികൾക്കും സമാജം ഐക്യദാർഢ്യം പ്രഖ്യാപിച്ചതായി സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ അറിയിച്ചു.

പ്രവാസികൾക്ക് സുരക്ഷിതവും ക്ഷേമകരവുമായ ജീവിത സാഹചര്യങ്ങൾ ഒരുക്കുന്നതിലും, സമാധാനം, സഹിഷ്ണുത, സഹവർത്തിത്വം എന്നീ മൂല്യങ്ങൾ സംരക്ഷിക്കുന്നതിലും ബഹ്‌റൈൻ ഭരണകൂടം കാണിക്കുന്ന കരുതലിനെ അംഗങ്ങൾ പ്രത്യേകം അഭിനന്ദിച്ചു. ദേശീയ ഐക്യത്തെയും സുരക്ഷയെയും വെല്ലുവിളിക്കുന്ന ഏത് നീക്കങ്ങളെയും നേരിടുന്നതിന് രാജ്യം എടുക്കുന്ന തീരുമാനങ്ങൾക്ക് തങ്ങളുടെ പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് അംഗങ്ങൾ വ്യക്തമാക്കി. രാജ്യത്തിന്റെ ഭാവി വികസനത്തിനായുള്ള രാജാവിന്റെ ദീർഘവീക്ഷണപരമായ കാഴ്ചപ്പാടുകളെയും, സുസ്ഥിര വികസനത്തിനായുള്ള സമഗ്ര അജണ്ടകളെയും സമ്മേളനം പിന്തുണച്ചു. ബഹ്‌റൈന്റെ പുരോഗതിക്കും സമൃദ്ധിക്കും തങ്ങളാൽ കഴിയുന്ന എല്ലാ സംഭാവനകളും തുടർന്നും നൽകുമെന്ന പ്രതിജ്ഞയോടെയാണ് പരിപാടി സമാപിച്ചത്.

Tags:    
News Summary - Signature collection campaign organized by Keraleeya Samajam bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.