ഷുഹൈബ്, കൃപേഷ്, ശരത് ലാൽ അനുസ്മരണം ഒ.ഐ.സി.സി മിഡിലീസ്റ്റ് ജന. കൺ. രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്യുന്നു
മനാമ: കേരളത്തിൽ സി.പി.എം ഭരണകാലത്ത് പ്രതിപക്ഷ പാർട്ടികളിൽ പ്രവർത്തിക്കുന്ന പ്രവർത്തകരെയും നേതാക്കളെയും പാർട്ടിയുടെ അറിവോടെ, ഗവൺമെന്റിന്റെ മൗനാനുവാദത്തോടെ കൊല്ലുന്ന ഫാഷിസ്റ്റ് നടപടിയാണ് കേരളത്തിൽ നടമാടുന്നതെന്ന് ഒ.ഐ.സി.സിയുടെ ആഭിമുഖ്യത്തിൽ ധീര രക്തസാക്ഷികളായ ഷുഹൈബ്, കൃപേഷ്, ശരത് ലാൽ എന്നിവരുടെ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപെട്ടു.
കൊല്ലപ്പെട്ട മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരും നാട്ടുകാരുടെ പ്രതീക്ഷയായിരുന്നു. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇവരുടെ കൊലപാതകംമൂലം പാർട്ടിക്ക് വലിയ നഷ്ടമാണുണ്ടായതെന്നും അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
ഇന്ന് രക്തസാക്ഷികളുടെ പേരിൽ നടക്കുന്ന പിരിവുകളും അത് വ്യക്തിപരമായ ആവശ്യങ്ങൾക്ക് നേതാക്കൾ ഉപയോഗിക്കുന്നു എന്ന വാർത്ത രക്തസാക്ഷികളോട് കാണിക്കുന്ന ഏറ്റവും വലിയ വഞ്ചനയാണെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം അധ്യക്ഷത വഹിച്ച അനുസ്മരണ സമ്മേളനത്തിൽ മിഡിൽ ഈസ്റ്റ് ജനറൽ കൺവീനർ രാജു കല്ലുംപുറം മുഖ്യ പ്രഭാഷണം നടത്തി.
ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, ജനറൽ സെക്രട്ടറിമാരായ മനു മാത്യു, ജേക്കബ് തേക്ക് തോട്, ഷമീം കെ.സി., പ്രദീപ് മേപ്പയൂർ, വൈസ് പ്രസിഡന്റുമാരായ ഗിരീഷ് കാളിയത്ത്, സുമേഷ് ആനേരി, ചെമ്പൻ ജലാൽ എന്നിവർ പ്രഭാഷണം നടത്തി. പ്രോഗ്രാം കമ്മിറ്റി കൺവീനർമാരായ രഞ്ചൻ കച്ചേരി സ്വാഗതവും നിജിൽ രമേശ് നന്ദിയും അറിയിച്ചു. അലക്സ് മഠത്തിൽ, സൽമാനുൽ ഫാരിസ്, സന്തോഷ് നായർ, സനീഷ് കുമാർ, ബൈജു ചെന്നിത്തല, ശ്രീജിത്ത് പനായി, മനോജ് ചണ്ണപ്പേട്ട, രഞ്ചിത് പടിക്കൽ, അനുരാജ് ഷീജ നടരാജ്, കുഞ്ഞുമുഹമ്മദ്, ഫൈസൽ പട്ടാണ്ടി, ബിപിൻ മാടത്തേത്ത് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.