വാഷിങ്ടൺ: നാഷണൽ ഗാർഡ് കമാൻഡർ ബ്രിഗേഡിയർ ജനറൽ ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫ യു.എസ്. നാഷണൽ ട്രെയ്നിങ് സെൻറർ സന്ദർശിച്ചു. അദ്ദേഹം കമാൻഡിങ് ജനറൽ ബ്രിഗേഡിയർ ജനറൽ ജെഫ് ബ്രോഡ്വാട്ടറുമായി ചർച്ച നടത്തി. ബി.ഡി.എഫ് ഉന്നത ഉദ്യോഗസ്ഥരും ശൈഖ് നാസിറിനൊപ്പമുണ്ടായിരുന്നു. സൈനിക പരിശീലനം, പുനരധിവാസം തുടങ്ങിയ കാര്യങ്ങളിൽ ഇരുപക്ഷവും തമ്മിലുള്ള സഹകരണം വർധിപ്പിക്കാനുള്ള സാധ്യതകൾ അദ്ദേഹം ഉന്നയിച്ചു. വിവിധ രംഗങ്ങളിൽ ബഹ്റൈൻ^യു.എസ് ബന്ധം ശക്തമായി തുടരുകയാണെന്ന് ശൈഖ് നാസിർ പറഞ്ഞു. ഉഭയകക്ഷി ബന്ധങ്ങൾ പുരോഗതിയിലാണ്. മേഖലയിൽ തന്നെ തന്നെ യു.എസുമായി ഏറ്റവും ശക്തമായ ബന്ധമുള്ള രാജ്യമാണ് ബഹ്റൈൻ. ഭീകരവിരുദ്ധ മുന്നേറ്റത്തിൽ പരസ്പര സഹകരണം തുടരുന്ന കാര്യവും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.