ഗൾഫ് മലയാളി ഫെഡറേഷൻ ബഹ്റൈൻ ചാപ്റ്റർ ഉദ്ഘാടന യോഗത്തിൽനിന്ന്
മനാമ: പ്രവാസിക്ക് തുണ നിസ്വാർഥരായ സാമൂഹികപ്രവർത്തകരാണെന്ന് സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി പറഞ്ഞു. ഗൾഫ് മലയാളി ഫെഡറേഷൻ (ജി.എം.എഫ്) ബഹ്റൈൻ ചാപ്റ്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നന്മയുടെയും സാഹോദര്യത്തിെൻറയും യഥാർഥ മുഖം എന്താണെന്ന് കോവിഡ് കാലം നമ്മെ പഠിപ്പിച്ചെന്നും സ്വാമി പറഞ്ഞു. കോവിഡ് മൂലം മരണപ്പെട്ട ഹതഭാഗ്യർക്ക് അന്ത്യകർമങ്ങൾ ചെയ്യാൻ തിരിച്ചൊന്നും പ്രതീക്ഷിക്കാത്ത സാമൂഹികപ്രവർത്തകരാണ് ഉണ്ടായിരുന്നതെന്നും പ്രവാസലോകത്ത് അതിൽ ഉണർന്ന് പ്രവർത്തിച്ചവരാണ് ബഹ്റൈനിലെ സാമൂഹികപ്രവർത്തകരെന്നും അദ്ദേഹം പറഞ്ഞു.
ഒാൺലൈൻ യോഗത്തിൽ ബഹ്റൈൻ ചാപ്റ്റർ പ്രസിഡൻറ് ജോൺ ഐപ്പ് അധ്യക്ഷത വഹിച്ചു. ജി.സി.സി പ്രസിഡൻറ് ബഷീർ അമ്പലായി ചാപ്റ്റർ ഭാരവാഹികളെ പരിചയപ്പെടുത്തി. ജി.എം.എഫ് ചെയർമാൻ റാഫി പാങ്ങോട്, സെക്രട്ടറി അഡ്വ. സന്തോഷ് കെ. നായർ, മീഡിയ കോഓഡിനേറ്റർ ജയൻ കൊടുങ്ങല്ലൂർ എന്നിവർ സംഘടനയുടെ ലക്ഷ്യങ്ങളും പരിപാടികളും അവതരിപ്പിച്ചു.
ബഹ്റൈനിലെ സാമൂഹിക, സന്നദ്ധസേവന, മാധ്യമരംഗത്തെ പ്രമുഖരായ സോമൻ ബേബി, ഡോ. ബാബു രാമചന്ദ്രൻ, അമ്പിളിക്കുട്ടൻ, ഫ്രാൻസിസ് കൈതാരത്ത്, നാസർ മഞ്ചേരി, ജനാർദനൻ, ജി.എം.എഫിെൻറ ഇതര ഗൾഫ് രാജ്യങ്ങളിലെ നേതാക്കളായ അഡ്വ. മനു ഗംഗാധരൻ, അബ്ദുൽ അസീസ് പവിത്ര, അൻവർ അബ്ദുല്ല, നിഹാസ് ഹാഷിം, നാസർ കല്ലറ, ഇബ്രാഹീം പട്ടാമ്പി, അനിൽ വെഞ്ഞാറമൂട്, മജീദ് ചിങ്ങോലി, ജോളി കുര്യന് എന്നിവർ സംസാരിച്ചു. സുഭാഷ് അങ്ങാടിക്കൽ, മണിക്കുട്ടൻ എന്നിവവർ ഓൺലൈൻ നിയന്ത്രിച്ചു. ജൂബി നാരായണൻ അവതാരകയായിരുന്നു. നജീബ് കടലായി സ്വാഗതവും കാസിം പാടത്തകായിൽ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: ജോൺ ഐപ്പ് (പ്രസി), നജീബ് കടലായി (വൈസ് പ്രസി), കാസിം പാടത്തകായിൽ (ജന. സെക്ര), സാദത്ത് കരിപ്പാക്കുളം (ജോ. സെക്ര), കെ.വി. അജീഷ് (ട്രഷ), അലക്സ് ബേബി, വേണുഗോപാൽ, ബഷീർ വാണിയക്കാട് (രക്ഷാധികാരികൾ), നാസർ മഞ്ചേരി, മനോഹരൻ (ഉപദേശകസമിതി), അൻവർ കണ്ണൂർ (ചാരിറ്റി), സുരേന്ദ്രൻ (ലീഗൽ), മൊയ്തീൻ പയ്യോളി (ലിറ്ററേച്ചർ), മൂസഹാജി (ഇൗവൻറ്), മൻസൂർ കണ്ണൂർ (എക്സ്പാറ്റ് വെൽഫെയർ), ബബിന സുനിൽ (ലേഡീസ് വിങ്), സഹൽ (യൂത്ത്), ജയകുമാർ വർമ (കൾചറൽ), സത്യൻ പേരാമ്പ്ര (മീഡിയ), പി.സി. ഷമീർ (ആരോഗ്യം), സലാം അസീസ് (ഐ.ടി), ജോബിൻ ടി. ജോൺ (പബ്ലിക് റിലേഷൻ), ജോൺസൺ ജോസഫ് (സ്പോർട്സ്), രഞ്ജിത്ത് (ആർട്സ്).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.