കൊയിലാണ്ടിക്കൂട്ടം സ്കൂൾ പഠനോപകരണങ്ങളുടെ വിതരണച്ചടങ്ങ്
മനാമ: കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്യൂണിറ്റി ആഭിമുഖ്യത്തിൽ കുഞ്ഞു മനസ്സുകൾക്കൊരു കുട്ടിസമ്മാനം സ്കൂൾ പഠനോപകരണങ്ങളുടെ വിതരണവും , ഡൽഹിയിൽ നടക്കുന്ന അഞ്ചാമത് കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ മീറ്റ് പ്രഖ്യാപനവും കൊയിലാണ്ടി സൂരജ് ഓഡിറ്റോറിയത്തിൽ നടന്നു.
കായിക മന്ത്രി വി. അബ്ദുറഹ്മാൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി താലൂക്ക് പരിധിയിലുള്ള സർക്കാർ എയ്ഡഡ് സ്കൂളുകളിലെ ആയിരത്തോളം വിദ്യാർഥികൾക്കാണ് ഈ വിദ്യാഭ്യാസ പദ്ധതിയുടെ സഹായം ലഭിച്ചത് .
കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല ഗ്ലോബൽ മീറ്റ് പ്രഖ്യാപനവും പോസ്റ്റർ ലോഞ്ചിങ്ങും നിർവഹിച്ചു. മുഴുവൻ വിദ്യാർഥികൾക്ക് വേണ്ടി
നാദിറ ടീച്ചർ സ്കൂൾകിറ്റ് ഏറ്റുവാങ്ങി. കൊയിലാണ്ടിക്കൂട്ടം മെംബറും കൊയിലാണ്ടി ചാപ്റ്റർ , യു.എ.ഇ ചാപ്റ്റർ പ്രവർത്തകനുമായിരുന്നു ബഷീർ മൂലക്കലിനെ ചടങ്ങിൽ അനുസ്മരിച്ചു. കൊയിലാണ്ടി ചാപ്റ്റർ ചെയർമാൻ എ. അസീസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.
അജിത്ത് മാസ്റ്റർ, രാജേഷ് കീഴരിയൂർ, ഫൈസൽ മൂസ, ബാലൻ അമ്പാടി, സത്യൻ മാടഞ്ചേരി, ഫാറൂഖ് പൂക്കാട്, ഹൈദ്രോസ് തങ്ങൾ, ജസീർ കാപ്പാട്, റാഷിദ് ദയ, ഗഫൂർ കുന്നിക്കൽ, റിയാസ് പി.കെ., സാദിഖ് സഹാറ , മുത്തുകോയ തങ്ങൾ, സുജിത്, മഹേഷ് ഡൽഹി, റിയാസ് കൊല്ലം, ഷിംജിത്, അയിഷു മുഹമ്മദലി, രാഗം മുഹമ്മദലി, മക്സൂദ് സറാമ്പി, റിസ്വാനുൽ ഹഖ്, സുരേഷ് കെ, തൻസീൽ മായൻ വീട്, റാഫി ചെങ്ങോട്ടുകാവ് എന്നിവർ ആശംസകൾ നേർന്നു. റഷീദ് മൂടാടി സ്വാഗതവും , സഹീർ ഗാലക്സി നന്ദിയും പറഞ്ഞു. കൊയിലാണ്ടി താലൂക്ക് പരിധിയിലുള്ള വിദേശത്തും സ്വദേശത്തുമുള്ള ഒരു ലക്ഷത്തിൽപരം മെംബർമാരുടെ കൂട്ടായ്മയാണ് കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്യൂണിറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.