മനാമ: ആർട്ടിസ്റ്റ് സതീഷ് പോൾ ‘ഹാപ്പി’യാണ്. തെൻറ പ്രദർശന ചിത്രങ്ങളിൽ പലതും വിറ്റുപോയത് മാത്രമല്ല സ ന്തോഷം ഇരട്ടിയാക്കിയിരിക്കുന്നത്. ജീവിതത്തിൽ ഉണ്ടായ കടബാധ്യതകൾ വീട്ടാനുള്ള സുവർണ്ണാവസരം കൈ വന്നിരിക്കുന് നു. ചിത്രകലക്കുവേണ്ടി ജീവിതം മാറ്റിവെച്ചത് കാരണം ഉണ്ടായ കടബാധ്യതകളായിരുന്നു സതീഷ്പോളിനെ പിന്തുടർന്നത്. ലോകമേളകളിൽ ചിത്രങ്ങൾ തെരഞ്ഞെടുക്കപ്പെടുേമ്പാൾ അദ്ദേഹത്തിെൻറ സാമ്പത്തിക ഭാരം പലപ്പോഴും വർധിച്ചു.
സ്പോൺസർമാർ ഇല്ലാത്ത മേളകളിൽ ചിത്രങ്ങൾ അയക്കാനും പെങ്കടുക്കാനുമുള്ള ചെലവുകൾക്കായി വായ്പ്പ വാങ്ങിയതായിര ുന്നു അദ്ദേഹത്തെ കടക്കാരനാക്കിയത്. ഗ്രീസ് മുതൽ അമേരിക്ക വരെയുള്ള ചിത്രകല പ്രദർശനവേദികളിൽ സതീഷ്പോൾ നിത്യസാന്നിദ്ധ്യമാണ്. കാൻ ഇൻറർനാഷണൽ ആർട്ട് ബയനിയർ ഉൾപ്പെടെ പാരീസിൽ നടന്ന രണ്ടു പ്രദർശനങ്ങളിലും യു.എസ്.എ, യു.കെ, ഇറ്റലി, ഗ്രീസ്, ഇന്തോനേഷ്യ, ദുബായ് തുടങ്ങിയ രാജ്യങ്ങളിലും സതീഷ് പെങ്കടുത്തു. 2012 ലും 2015 ലും ഇറ്റലിയിൽ നിന്നുള്ള പ്രശസ്ത ചിത്രകല അവാർഡുകൾ ലഭിച്ചു.
വരയിലെ അന്തർലീന ഭാവങ്ങളാണ് ഇൗ ചിത്രകാരനെ അന്താരാഷ്ട്രതലത്തിൽ വേറിട്ടുനിർത്തുന്നതെന്നാണ് നിരൂപകർ വിശേഷിപ്പിച്ചത്. സ്വന്തം ജീവിതാനുഭങ്ങളാണ് വരക്കുന്നതെന്ന് സതീഷും പറയുന്നു. മാതൃക കർഷകനുളള കേരള ഗവൺമെൻറിെൻറ രണ്ടുതവണകളായുള്ള അവാർഡ് നേടിയ ഭൂതകാലവും ഇൗ തിരുവനന്തപുരം സ്വദേശിക്കുണ്ട്. 2002^5 കാലത്ത് കാഞ്ഞിരംകുളത്താണ് കുരുമുളക് കൃഷി നടത്തി വിജയകഥ സൃഷ്ടിച്ചത്. എന്നാൽ കുരുമുളക് കൃഷി രോഗം വന്ന് നശിക്കുകയും ആ നഷ്ടം ബിസിനസിൽ പ്രതിഫലിക്കുകയും ചെയ്തപ്പോഴാണ് 2005 ൽ ബഹ്റൈനിലേക്ക് വന്നത്. ഇന്ത്യൻ സ്കൂൾ അധ്യാപകനായ സതീഷിെൻറ ഭാര്യ ചിത്രയും ഇന്ത്യൻ സ്കൂളിലെ ഫ്രഞ്ച് ടീച്ചറാണ്.
തെൻറ ചിത്രകലക്ക് എല്ലാവിധ പ്രോത്സാഹനവും നൽകുന്നത് ഭാര്യയും മക്കളും പിന്നെ തെൻറ സുഹൃത്തുക്കളാണെന്നും അദ്ദേഹം അടിവരയിടുന്നു. സഖയ്യയിലെ എം.എം.െഎ ആസ്ഥാനത്താണ് ചിത്രപ്രദർശനം നടന്നത്. എം.എം.െഎ ഡയറക്ടർ പ്രഭാകർ വിൻസൻറിെൻറ പിന്തുണയും പ്രദർശനം വിജയമാകാൻ കാരണമായി. 1200 ഒാളം കാഴ്ചക്കാരാണ് പ്രദർശനം കാണാൻ എത്തിയത്. അടുത്ത നവംബർ 14 മുതൽ 16 വരെ ഇതേസ്ഥലത്ത് ചിത്രപ്രദർശനം സംഘടിപ്പിക്കുമെന്നും സതീഷ്പോൾ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.