സമസ്ത ‘ഈദ് മുലാഖത്ത്’ സംഘടിപ്പിച്ചു

മനാമ: സമസ്ത ബഹ്റൈന്‍ കേന്ദ്ര കമ്മറ്റി പെരുന്നാള്‍ ദിനത്തില്‍ ‘ഈദ് മുലാഖത്ത്’ സംഘടിപ്പിച്ചു. മനാമ ഗോള്‍ഡ് സിറ്റിയിലെ സമസ്ത ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ്  പ്രസിഡൻറ്​ ഫഖ്റുദ്ദീന്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. വ്രതാനുഷ്​ഠാനത്തിലൂടെ നേടിയ ആത്മീയ ചൈതന്യം കെടാതെ സൂക്ഷിക്കാന്‍ വിശ്വാസികള്‍ ശ്രദ്ധിക്കണമെന്നും പരസ്പര ബന്ധങ്ങളും സൗഹൃദങ്ങളും ഊട്ടിയുറപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.ശറഫുദ്ദീന്‍ മൗലവി, ഖാസിം റഹ്​മാനി, എന്‍.ടി കരീം, അസീസ് ഹാജി, ഉബൈദുല്ല റഹ്​മാനി, മജീദ് ചോലക്കോട് എന്നിവര്‍ സംസാരിച്ചു. ജസീര്‍, നൗഷാദ് കൊല്ലം എന്നിവര്‍ ഗാനാലാപനം നടത്തി.  എസ്.എം.അബ്​ദുല്‍ വാഹിദ് സ്വാഗതവും മുസ്​തഫ കളത്തില്‍ നന്ദിയും പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് വിഖായ വിങ്​ നേതൃത്വം നല്‍കി.

News Summary - samastha eid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.