Posted On
date_range Updated On
date_range സമാജം മലയാളം പാഠശാല പ്രവേശനോത്സവം തിങ്കളാഴ്ച
മനാമ: കോവിഡ് വ്യാപനത്തെത്തുടർന്ന് താൽക്കാലികമായി അടച്ചിട്ട ബഹ്റൈൻ കേരളീയ സമാജത്തിലെ മലയാളം മിഷൻ പാഠശാല തിങ്കളാഴ്ച വീണ്ടും തുറക്കും. 2020 ഫെബ്രുവരിയിലാണ് പാഠശാല അടച്ചത്. എന്നാൽ, അതേ മാസം തന്നെ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുകയും പരീക്ഷകൾ ഓൺലൈനായി നടത്തുകയും ചെയ്തു. കുട്ടികളുടെ പാഠശാലയിലേക്കുള്ള മടങ്ങിവരവ് പ്രവേശനോത്സവമായി ആഘോഷിക്കുമെന്ന് സംഘാടകർ അറിയിച്ചു.
അക്ഷരദീപം തെളിയിച്ചും ഭാഷാ പ്രതിജ്ഞ ചൊല്ലിയും 1000ത്തോളം കുട്ടികളാണ് പാഠശാലയിലേക്ക് എത്തുക. മലയാളം മിഷന്റെ കീഴിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന പഠനകേന്ദ്രമാണ് സമാജം പാഠശാല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.