മനാമ: ‘സൈൻ ബഹ്റൈൻ’ കുട്ടികൾക്കായി റോബോട്ടിക്സ് ശിൽപ്പശാല സംഘടിപ്പിച്ചു. സ്വദേശികളും വിദേശികളുമായ നിരവധി കുട്ടികളാണ് മാതാപിതാക്കളോടൊപ്പം റോബോട്ടുകളെ കുറിച്ചറിയാൻ എത്തിയത്. റോബോട്ടുകളുടെ ലോകത്തെ കുറിച്ച് ബഹ്റൈനിലെ പ്രമുഖ റോബോട്ടിക്സ് പരിശീലകനായ ജലീൽ അഷറഫ് പരിചയപ്പെടുത്തി. മനുഷ്യൻ ചെയ്യുന്നപോലുള്ള വിവിധ പ്രവൃത്തികൾ ചെയ്യുന്ന യന്ത്രമനുഷ്യൻ ഇന്ന് സാധാരണയായി കഴിഞ്ഞിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ മനുഷ്യെൻറ നിയന്ത്രണത്തിലാണ് റോബോട്ടുകൾ. മനുഷ്യെൻറ മസ്തിഷ്കവും ഹൃദയവും മനസും വികാര വിചാരങ്ങളും അവക്ക് ഇല്ല.
എന്നാൽ അതിനെയും മറികടക്കുന്ന പരീക്ഷണങ്ങൾ നടക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തുടർന്ന് കുട്ടികൾക്കായി റോബോർട്ടുകളുടെ ഭാഗങ്ങൾ നൽകി. അവ കൂട്ടിയോജിപ്പിക്കാനും പ്രവർത്തിക്കാനുമുള്ള നിർദേശങ്ങളും നൽകി. ഗൂഗിൾ പ്ലെയിൽ നിന്ന് മൊബൈൽ ആപ്പ് ഫോണുകളിലേക്ക് അപ്ലോഡ് ചെയ്തശേഷം അവ കൊണ്ട് റോബോട്ടുകളെ പ്രവർത്തിപ്പിക്കാനുള്ള അവസരവും നൽകി. കഴിഞ്ഞ ദിവസം മൂന്ന് സമയ ക്രമീകരണങ്ങളിലൂടെയാണ് ശിൽപ്പശാല നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.