മനാമ: മൊബൈല്‍ റോമിങ് നിരക്ക് കുറച്ചതായി ടെലികോം റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. ജി.സി.സി രാഷ്ട്രങ്ങളിലുള്ള പൗരന്‍മാര്‍ക്ക് ഇതിെൻറ ഗുണം ലഭിക്കും.
ഏപ്രിൽ ഒന്നുമുതലാണ് പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നത്.ഇത് രണ്ടാം വര്‍ഷമാണ് മൊബൈല്‍ റോമിങ് ചാര്‍ജില്‍ ഇളവ് പ്രഖ്യാപിക്കുന്നത്. 2020 വരെ ഓരോ വര്‍ഷവും റോമിങ് ചാര്‍ജില്‍ വലിയ തോതില്‍ ഇളവ് വരുത്തുമെന്ന് അതോറിറ്റി വൈസ് ചെയര്‍മാന്‍ ശൈഖ് നാസിര്‍ ബിന്‍ മുഹമ്മദ് ആല്‍ഖലീഫ പറഞ്ഞു. ജി.സി.സി രാഷ്ട്രങ്ങളിലെ ടെലികോം അതോറിറ്റികളുമായി സഹകരിച്ചാണ് പുതിയ നടപടി. ജി.സി.സി രാഷ്ട്രങ്ങളിലെ 91 ദശലക്ഷം മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് ഇതിെൻറ ഗുണം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ജി.സി.സി രാഷ്ട്രങ്ങള്‍ക്കിടയില്‍ മൊബൈല്‍ ചാര്‍ജ് മിനിറ്റിന് 98 ഫില്‍സായിരുന്നത് നടപ്പുവര്‍ഷം 94 ഫില്‍സായി കുറഞ്ഞിട്ടുണ്ട്. എസ്.എം.എസിന് 40 ഫില്‍സില്‍ നിന്ന് 26 ഫില്‍സായും കുറഞ്ഞെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.