ഷം​സു​ദ്ദീ​നും ഭാ​ര്യ സു​ലേ​ഖ​യും

പ്രവാസത്തിന് വിരാമമിട്ട് ഷംസുദ്ദീൻ

മനാമ: നാലു പതിറ്റാണ്ടിലേറെ നീണ്ട പ്രവാസത്തിന് വിരാമമിട്ട് ഷംസുദ്ദീൻ വാഹിദ് നാട്ടിലേക്ക് മടങ്ങുന്നു. ബഹ്റൈന്‍റെ വളർച്ചക്കും പുരോഗതിക്കും സാക്ഷ്യം വഹിച്ചാണ് ഇദ്ദേഹം പ്രവാസ ജീവിതത്തിന് വിരാമമിടുന്നത്.1980ലാണ് ഷംസുദ്ദീൻ ബഹ്റൈനിൽ എത്തിയത്.

ഒരു ബന്ധു മുഖേനയായിരുന്നു ഇങ്ങോട്ടുള്ള വരവ്. മനാമയിലെ അൽ മുത്തവ്വ ട്രേഡിങ് കമ്പനിയിൽ സെയിൽസ്മാനായാണ് പ്രവാസ ജീവിതം ആരംഭിച്ചത്. 42 വർഷവും ഇതേ കമ്പനിയിൽതന്നെ തുടർന്ന ഇദ്ദേഹം സെയിൽ എക്സിക്യുട്ടിവ് തസ്തികയിലാണ് വിരമിക്കുന്നത്.

ബഹ്റൈനിലെ ജീവിതത്തെക്കുറിച്ച് നിറഞ്ഞ സന്തോഷമാണ് ഇദ്ദേഹത്തിനുള്ളത്. കമ്പനിയിൽനിന്നും ഇവിടത്തെ ആളുകളിൽനിന്നും നല്ല സഹകരണമാണ് ലഭിച്ചതെന്നും ഷംസുദ്ദീൻ പറയുന്നു. ബുധനാഴ്ച വൈകിട്ട് ഇദ്ദേഹവും ഭാര്യ സുലേഖയും നാട്ടിലേക്ക് മടങ്ങും. നാട്ടിൽ വിദ്യാർഥിയായ ഫഹദ് ആണ് മകൻ.

Tags:    
News Summary - Returned home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.