വിദേശത്തേക്ക് പണമയക്കുന്നതിന് നിയന്ത്രണം: ബഹ്‌റൈനിൽ പുതിയ നിയമം

മനാമ: ബഹ്‌റൈനിൽ ചാരിറ്റബിൾ സംഘടനകളും മറ്റ് അംഗീകൃത സ്ഥാപനങ്ങളും പൊതു ആവശ്യങ്ങൾക്കായി ശേഖരിക്കുന്ന ഫണ്ട് വിദേശത്തേക്ക് കൈമാറുന്നതിന് കർശന നിയന്ത്രണം വരുന്നു. സോഷ്യൽ ഡെവലപ്‌മെന്റ് മന്ത്രാലയത്തിന്റെ മുൻകൂർ അനുമതിയില്ലാതെ വിദേശത്തേക്ക് പണമയക്കുന്നത് തടയുന്ന പുതിയ കരട് നിയമം പാർലമെന്റിന്റെ വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷ സമിതിയുടെ പരിഗണനയിലാണ്. നിലവിലുള്ള ഫണ്ട് ശേഖരണ നിയമത്തിൽ വിപുലമായ ഭേദഗതികൾ വരുത്തിക്കൊണ്ടാണ് സർക്കാർ പുതിയ ബിൽ അവതരിപ്പിച്ചിരിക്കുന്നത്.

പുതിയ നിയമപ്രകാരം, പൊതുജനങ്ങളിൽനിന്ന് ശേഖരിക്കുന്ന ഒരു രൂപ പോലും സോഷ്യൽ ഡെവലപ്‌മെന്റ് മന്ത്രിയുടെ നേരിട്ടുള്ള അനുമതിയില്ലാതെ വിദേശത്തുള്ള വ്യക്തികൾക്കോ സംഘടനകൾക്കോ കൈമാറാൻ പാടില്ല. ഫണ്ട് ശേഖരണ പ്രക്രിയയിൽ കൂടുതൽ സുതാര്യത ഉറപ്പാക്കാനും സാമ്പത്തിക സ്രോതസ്സുകൾ കൃത്യമായി നിരീക്ഷിക്കാനുമാണ് ഈ നീക്കം. നിയമം ലംഘിക്കുന്നവർക്ക് തടവുശിക്ഷയും പിഴയും ഉൾപ്പെടെയുള്ള കർശന നടപടികളാണ് ബില്ലിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്.

ഭീകരവാദ പ്രവർത്തനങ്ങൾക്കായി പണം വിനിയോഗിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെ ‘നാഷനൽ റിസ്ക് അസസ്‌മെന്റ്’ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രത്യേക നിരീക്ഷണ സംവിധാനവും മന്ത്രാലയം ഏർപ്പെടുത്തും. നിയമം ലംഘിച്ച് പണം കൈമാറുന്നവർക്ക് തടവും 1,000 ബഹ്‌റൈൻ ദീനാർ വരെ പിഴയും ലഭിക്കാം. കൂടാതെ, ചട്ടവിരുദ്ധമായി ശേഖരിച്ച പണം കണ്ടുകെട്ടാൻ കോടതിക്ക് ഉത്തരവിടാം. ഭരണപരമായ മറ്റ് നിയമലംഘനങ്ങൾക്ക് 10,000 ബഹ്‌റൈൻ ദീനാർ വരെ പിഴ ഈടാക്കാനും പുതിയ ബില്ലിൽ വ്യവസ്ഥയുണ്ട്.

നി​ബ​ന്ധ​ന​ക​ൾ

മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ ഏ​തെ​ങ്കി​ലും സം​ഘ​ട​ന സം​ഭാ​വ​ന​ക​ൾ സ്വീ​ക​രി​ക്കു​ക​യാ​ണെ​ങ്കി​ൽ, അ​ത് ല​ഭി​ച്ച് ഏ​ഴ് പ്ര​വൃ​ത്തി​ദി​വ​സ​ത്തി​നു​ള്ളി​ൽ മ​ന്ത്രാ​ല​യ​ത്തെ വി​വ​രം അ​റി​യി​ക്ക​ണം. ദാ​താ​വി​ന്റെ വി​ശ​ദാം​ശ​ങ്ങ​ളും തു​ക എ​ന്തി​നു​വേ​ണ്ടി ചെ​ല​വ​ഴി​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത് എ​ന്ന​തും റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്ക​ണം. മ​ന്ത്രാ​ല​യം 30 ദി​വ​സ​ത്തി​നു​ള്ളി​ൽ ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കും. ഈ ​നി​ശ്ചി​ത സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ മ​റു​പ​ടി ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ ആ ​സം​ഭാ​വ​ന നി​ര​സി​ച്ച​താ​യി ക​ണ​ക്കാ​ക്കും.

ഫ​ണ്ട് ശേ​ഖ​ര​ണ​ത്തി​നു​ള്ള അ​നു​മ​തി കാ​ലാ​വ​ധി അ​വ​സാ​നി​ച്ചാ​ൽ 30 ദി​വ​സ​ത്തി​നു​ള്ളി​ൽ ല​ഭി​ച്ച തു​ക​യെ​ക്കു​റി​ച്ചും അ​ത് എ​വി​ടെ വി​നി​യോ​ഗി​ച്ചെ​ന്ന​തി​നെ​ക്കു​റി​ച്ചും കൃ​ത്യ​മാ​യ രേ​ഖ​ക​ൾ സ​ഹി​തം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണം. ഒ​രു വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ നീ​ളു​ന്ന പ​ദ്ധ​തി​യാ​ണെ​ങ്കി​ൽ ഓ​രോ വ​ർ​ഷ​വും ക​ണ​ക്കു​ക​ൾ ബോ​ധി​പ്പി​ക്കേ​ണ്ട​ത് നി​ർ​ബ​ന്ധ​മാ​ണ്. 

Tags:    
News Summary - Restrictions on sending money abroad: New law in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-01 05:52 GMT