കുട്ടികൾക്കെതിരെ സൈബർ ഭീഷണികൾ വർധിക്കുന്നു
മനാമ: എ.ഐ, മൊബൈൽ ഗെയിമുകൾ, ജനപ്രിയ സോഷ്യൽ മീഡിയ ആപ്പുകൾ എന്നിവയുടെ ഉപയോഗം കുട്ടികൾക്കെതിരായ സൈബർ ഭീഷണികൾ വർദ്ധിപ്പിക്കുന്നതായി പ്രമുഖ അന്താരാഷ്ട്ര സൈബർ സെക്യൂരിറ്റി സ്ഥാപനമായ കാസ്‌പെർസ്കി വെളിപ്പെടുത്തി. മിഡിൽ ഈസ്റ്റിലെ കുട്ടികൾക്കിടയിലെ ഡിജിറ്റൽ ഉപഭോഗത്തെക്കുറിച്ചും അതിലെ അപകടങ്ങളെക്കുറിച്ചും പുറത്തുവിട്ട റിപ്പോർട്ടിലാണ് കമ്പനി ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്.
2026-ലെ ആദ്യ എട്ട് മാസങ്ങളിലെ കണക്കനുസരിച്ച് മിഡിൽ ഈസ്റ്റിലെ കുട്ടികൾക്കിടയിൽ യൂട്യൂബ് (30.5%), ടിക് ടോക് (15.3%), വാട്ട്‌സ്ആപ്പ് (13.6%) എന്നിവയാണ് ഏറ്റവും ജനപ്രിയമായ ആപ്പുകൾ. ഇതിനുപുറമെ, സ്മാർട്ട്‌ഫോണുകളിലും കമ്പ്യൂട്ടറുകളിലും ഒരുപോലെ ഉപയോഗിക്കുന്ന റോബ്‌ലോക്‌സ്, കമ്യൂണിക്കേറ്റീവ് പ്ലാറ്റ്‌ഫോമായ ഡിസ്‌കോർഡ് തുടങ്ങിയ മൾട്ടിപ്ലെയർ ഗെയിമിങ് സൈറ്റുകളും കുട്ടികൾ വൻതോതിൽ ഉപയോഗിക്കുന്നുണ്ട്.
പരിചയമില്ലാത്തവരുമായി നേരിട്ട് ആശയവിനിമയം നടത്താൻ അവസരം നൽകുന്ന ഓൺലൈൻ ഗെയിമിങ് പ്ലാറ്റ്‌ഫോമുകൾ വഴി കുട്ടികൾ ചതിക്കുഴികളിൽപ്പെടാൻ സാധ്യത കൂടുതലാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കുട്ടികളുടെ വിശ്വാസം പിടിച്ചുപറ്റി വ്യക്തിഗത ചിത്രങ്ങളോ വീഡിയോകളോ കൈക്കലാക്കാനും, നേരിട്ട് കാണാൻ നിർബന്ധിക്കാനും, പിന്നീട് ഇത് ഉപയോഗിച്ച് ഭീഷണിപ്പെടുത്താനും കുറ്റവാളികൾ ശ്രമിക്കാറുണ്ട്. 'ഓൺലൈൻ ഗ്രൂമിങ്' എന്ന് വിളിക്കപ്പെടുന്ന ഈ ചൂഷണവും ഫിഷിംഗുമാണ് നിലവിൽ കുട്ടികൾ നേരിടുന്ന പ്രധാന ഡിജിറ്റൽ ഭീഷണികൾ.
ജനറേറ്റീവ് എ.ഐ സാങ്കേതികവിദ്യയുടെ കടന്നുവരവോടെ സൈബർ ബുളളീയിംഗിന് പുതിയ തലങ്ങൾ കൈവന്നിട്ടുണ്ടെന്നും കാസ്‌പെർസ്കി വ്യക്തമാക്കുന്നു. വ്യക്തികളുടെ വ്യാജ ചിത്രങ്ങളും വീഡിയോകളും നിർമ്മിക്കുന്ന 'ഡീപ്പ് ഫേക്ക്' സാങ്കേതികവിദ്യ കടുത്ത ആശങ്കയാണ് ഉയർത്തുന്നത്. കുട്ടികളുടെ സ്വകാര്യതയെയും ഡിജിറ്റൽ പ്രതിച്ഛായയെയും ബാധിക്കുന്ന ഇത്തരം ഭീഷണികൾക്കെതിരെ രക്ഷിതാക്കളും കുട്ടികളും ജാഗ്രത പാലിക്കണമെന്ന് കാസ്‌പെർസ്കി അധികൃതർ നിർദ്ദേശിക്കുന്നു. സോഷ്യൽ മീഡിയയിൽ വിവരങ്ങൾ പങ്കുവെക്കുമ്പോൾ ശ്രദ്ധിക്കാനും, കാസ്‌പെർസ്കി സേഫ് കിഡ്‌സ് പോലുള്ള മൾട്ടിമീഡിയ പാരന്റൽ കൺട്രോൾ ടൂളുകൾ ഉപയോഗിക്കാനും വിദഗ്ധർ ഉപദേശിക്കുന്നു.
മുന്നറിയിപ്പുമായി കാസ്‌പെർസ്കി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.