‘നമ്മളോണം 2026’ പോസ്റ്റർ പ്രകാശനം
മനാമ: നമ്മൾ ചാവക്കാട്ടുകാർ ബഹ്‌റൈൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘നമ്മളോണം 2026’ ഓണാഘോഷത്തിന്റെ ഔദ്യോഗിക പോസ്റ്റർ പ്രകാശനം ചെയ്തു. ‘നമ്മളോണം 2026’ കൺവീനർ നിഷിൽ കരിപ്പോട്ട്, സംഘടനയുടെ മുൻ പ്രസിഡന്റും സാഹിത്യകാരനുമായ ഫിറോസ് തിരുവത്രയ്ക്ക് പോസ്റ്റർ കൈമാറി പ്രകാശന കർമ്മം നിർവഹിച്ചു.
ചടങ്ങിൽ പ്രസിഡന്റ് ഷുഹൈബ് തിരുവത്ര, സെക്രട്ടറി ഷെജീർ കറുകമാട്, ജോയിന്റ് കൺവീനർമാരായ വിജയൻ, സമദ് ചാവക്കാട്, ഗ്ലോബൽ കൺവീനർ യൂസഫ് അലി, സുജിത് ഭാസ്കർ, റാഫി ചാവക്കാട്, സിറാജ്, ഷാഹുൽ പാലക്കൽ, യൂസഫ്, ശിൽപ സുജിത്, ഷഹ്ന സിറാജ്, റസാഖ് എന്നിവർ പങ്കെടുത്തു.
നാടിന്റെയും നാട്ടോർമ്മകളുടെയും നിറങ്ങൾ ബഹ്‌റൈനിലെ പ്രവാസി സമൂഹത്തോടൊപ്പം ആഘോഷമാക്കുന്നതിനായി വിവിധ കലാ-സാംസ്കാരിക പരിപാടികളോടെയാണ് ‘നമ്മളോണം 2026’ സംഘടിപ്പിക്കുന്നത്. ഒക്ടോബർ 23 വെള്ളിയാഴ്ച, സിഞ്ചിലെ അൽ അഹ്‌ലി ക്ലബ് ഓഡിറ്റോറിയത്തിൽ വെച്ചാണ് ഓണാഘോഷം നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.