ന്യൂ ഹൊറിസൺ സ്കൂൾ സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷപരിപാടിയിൽ വിദ്യാർഥികൾ നടത്തിയ പ്രകടനം
മനാമ: സെഗായയിലെയും സിഞ്ചിലെയും ന്യൂ ഹൊറിസൺ സ്കൂൾ കാമ്പസുകൾ 77ാം റിപ്പബ്ലിക് ദിനം ആഘോഷിച്ചു.
സ്കൂൾ ചെയർമാൻ ജോയ് മാത്യൂസ്, പ്രിൻസിപ്പൽ വന്ദന സതീഷ്, ജൂനിയർ പ്രിൻസിപ്പൽ നിർമല ഏഞ്ചലോസ് എന്നിവർ ചേർന്ന് പതാക ഉയർത്തി. ഭരണഘടനയുടെ ആമുഖം വായിച്ചു. മാർച്ച് പാസ്റ്റ് ആഘോഷങ്ങൾക്ക് ഗാംഭീര്യം നൽകി. അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ റിയ ദവാനെ ആദരിച്ചു.
ഭാരത സർക്കാർ സംഘടിപ്പിച്ച 'വന്ദേമാതരം' ആലാപന മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച റിയയ്ക്ക് ഡൽഹിയിലെ കർത്തവ്യ പഥിൽ നടന്ന ഔദ്യോഗിക റിപ്പബ്ലിക് ദിന പരേഡ് നേരിട്ട് കാണാനുള്ള ക്ഷണം ലഭിച്ചിട്ടുണ്ട്. മിസ്സിസ് ഗ്ലാഡിസ് ഷീജോയുടെ നേതൃത്വത്തിലാണ് പരിപാടികൾ ആസൂത്രണം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.