രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ്
ആൽ ഖലീഫ
Posted On
date_range Updated On
date_range റിപ്പബ്ലിക് ദിനം: ഇന്ത്യൻ പ്രസിഡന്റിന് ഭരണാധികാരികൾ ആശംസ അറിയിച്ചു
മനാമ: ഇന്ത്യയുടെ 73 ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവർ ഇന്ത്യൻ പ്രസിഡന്റ് രാംനാഥ് കോവിന്ദിന് ആശംസകൾ അറിയിച്ചു. പുരോഗതിയും വളർച്ചയും നേടി മുന്നോട്ടുകുതിക്കാനും വിവിധ മേഖലകളിൽ നേട്ടം കൈവരിക്കാനും ഇന്ത്യക്ക് സാധ്യമാകട്ടെയെന്ന് ഇരുപേരും ആശംസിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇരുനേതാക്കളും റിപ്പബ്ലിക് ദിനാശംസകൾ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.