മനാമ: ഗവൺമെന്റ് ഹോസ്പിറ്റൽസ് സെക്രട്ടേറിയറ്റ് കൗൺസിൽ പുനഃസംഘടിപ്പിച്ച് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ഉത്തരവിറക്കി.ശൈഖ് ഹിശാം ബിൻ അബ്ദുൽ അസീസ് ആൽ ഖലീഫ ചെയർമാനും ആരോഗ്യ മന്ത്രാലയ അണ്ടർ സെക്രട്ടറി വൈസ് ചെയർമാനുമാണ്.
ധനകാര്യ മന്ത്രാലയത്തിലെ ഇക്കണോമിക് ഓപറേഷൻസ് അസി. അണ്ടർ സെക്രട്ടറി,സിവിൽ സർവിസ് ബ്യൂറോയിലെ ഓർഗനൈസിങ് ആൻഡ് ജോബ് ബജറ്റിങ് കാര്യ ഡയറക്ടർ, ആഭ്യന്തര മന്ത്രാലയത്തിലെ ക്യാപ്റ്റൻ ഹിഷാം ഇബ്രാഹിം, ആരോഗ്യ കാര്യ സുപ്രീം കൗൺസിലിലെ ഹെൽത്ത് സ്ട്രാറ്റജിക് ഇവാലുവേഷൻ ഡിപ്പാർട്മെന്റ് മേധാവി, ഡോ. ഫർസാന അബ്ദുൽ കരീം അസ്സയ്യിദ് എന്നിവർ അംഗങ്ങളുമായിരിക്കും. നാല് വർഷമാണ് കൗൺസിലിന്റെ കാലാവധി.
ബഹ്റൈൻ യൂനിവേഴ്സിറ്റി കൗൺസിൽ പുനഃസംഘടിപ്പിച്ച് ഉത്തരവ്
മനാമ: ബഹ്റൈൻ യൂനിവേഴ്സിറ്റി സെക്രട്ടേറിയറ്റ് കൗൺസിൽ പുനഃസംഘടിപ്പിച്ച് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ഉത്തരവിറക്കി.
വിദ്യാഭ്യാസ മന്ത്രി (ചെയർമാൻ), വാണിജ്യ, വ്യവസായ മന്ത്രി, യുവജനകാര്യ മന്ത്രി, ഇക്കണോമിക് ഡെവലപ്മെന്റ് ഫോറം സി.ഇ.ഒ, സിവിൽ സർവിസ് ബ്യൂറോ, ധനകാര്യ മന്ത്രാലയ അണ്ടർ സെക്രട്ടറി, റിദ ഇസ്മാഈൽ ഇബ്രാഹിം, സോണിയ മുഹമ്മദ് ജനാഹി, ഡോ. ഖാലിദ് അബ്ദുല്ല തഖി, ഡോ. ഇബ്രാഹിം ജമാൽ അൽ ഹാശ്മി, പ്രഫ. ഡേവിഡ് പാൽഫ്രിമാൻ, പ്രഫ. മായ ചങ്സെലിയാനി എന്നിവർ അംഗങ്ങളുമായിരിക്കും. നാലു വർഷമാണ് സമിതിയുടെ കാലാവധി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.