മനാമ: മുഹറഖിലെ ചരിത്രപ്രസിദ്ധമായ സ്ഥലങ്ങളടക്കം പ്രദേശത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. പഴയ തെരുവുകൾ, പാർക്കുകൾ, സേവന സംവിധാനങ്ങൾ എന്നിവ നവീകരിക്കാനുള്ള പദ്ധതിയാണിത്.
റോഡുകളുടെ വീതി കൂട്ടുക, പുതിയ പാർക്കിങ് ഏരിയകൾ നിർമിക്കുക, ഹരിത ഇടങ്ങൾ വികസിപ്പിക്കുക, പൊതു സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, ഇസ അൽ കബീർ കൊട്ടാരം പുനരുദ്ധരിക്കുക എന്നിവ പദ്ധതിയിലുൾപ്പെടുന്നു എന്ന് മുഹറഖ് മുനിസിപ്പൽ കൗൺസിൽ ചെയർമാൻ അബ്ദുൽ അസീസ് അൽ നാർ അറിയിച്ചു.
നഗരത്തിന്റെ പൗരാണിക മനോഹാരിത നഷ്ടപ്പെടുത്താതെയുള്ള വികസനപ്രവർത്തനങ്ങളാണ് ലക്ഷ്യമിടുന്നത്. നിർമാണ പ്രവൃത്തികൾ ഷെഡ്യൂൾ പ്രകാരം മുന്നോട്ടുപോകുന്നത് ഉറപ്പാക്കാൻ സർക്കാർ സ്ഥാപനങ്ങളുമായുള്ള ഏകോപനം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.