Posted On
date_range Updated On
date_range ഖലീല്‍ തങ്ങള്‍ക്ക് പൗരസ്വീകരണം ഇന്ന്
മനാമ: രാജാവ് ഹമദ് ബിന്‍ ഈസാ ആല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തില്‍ നടക്കുന്ന സൗഹൃദ ഉച്ചകോടിയില്‍ സംബന്ധിക്കുന്നതിനായി ബഹ്‌റൈനിലെത്തിയ കേരള മുസ്‍ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറിയും മഅ്ദിന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയര്‍മാനുമായ സയ്യിദ് ഇബ്രാഹീം ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍ക്ക് വ്യാഴാഴ്ച രാത്രി 9.30ന് പാകിസ്താന്‍ ക്ലബില്‍ പൗര സ്വീകരണം നല്‍കും.
ബഹ്‌റൈനിലെ സാമൂഹ്യ സാംസ്‌കരിക രംഗത്തെ പ്രമുഖ നേതാക്കള്‍ പരിപാടിയില്‍ സംബന്ധിക്കും. സ്വീകരണ സംഗമത്തിന് വിപുലമായ ഒരുക്കങ്ങള്‍ ഐ.സി.എഫിന് കീഴില്‍ നടന്നു വരുന്നു. സ്ത്രീകള്‍ക്കും പ്രത്യേക സൗകര്യമുണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.