മനാമ: ഒഴിവ് ദിനത്തിലെ ആലസ്യത്തിൽനിന്ന് അകറ്റി കുട്ടികളെ ഉത്തമ പൗരന്മാരായി വാർത്തെടുക്കാൻ ഉതകുന്ന കർമ പരിപാടികളുമായി അൽ റയ്യാൻ സ്റ്റഡി സെന്റർ സമ്മർ സ്കൂൾ ആരംഭിച്ചു.
സ്കൂൾ വിദ്യാഭ്യാസത്തിന്റെ തിരക്കുകൾക്കിടയിൽ പല കുട്ടികൾക്കും മദ്റസ പഠനത്തിനോ ധാർമിക പഠനത്തിനോ സൗകര്യം ലഭിച്ചിരിക്കാൻ വഴിയില്ല എന്ന സാഹചര്യം കണക്കിലെടുത്ത്, പല കാരണങ്ങൾകൊണ്ടും മത വിദ്യാഭ്യാസം നഷ്ടപ്പെട്ട കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും ഒരു ആശ്വാസം എന്ന നിലയിലാണ് വേനലവധിക്കാലത്ത് ഈ കോഴ്സ് ഡിസൈൻ ചെയ്തിരിക്കുന്നത്.
കുട്ടികൾ വളരെ ചെറുപ്പം മുതൽ ആർജിച്ചെടുക്കേണ്ട സ്വഭാവ ഗുണങ്ങൾ, ധർമ ചിന്തകൾ, സഹജീവി സ്നേഹം, പരസ്പര സഹായങ്ങൾ, പരിശുദ്ധ ഖുർആൻ മനഃപാഠം എന്നിവ കോർത്തിണക്കിക്കൊണ്ടുള്ള ഇസ്ലാമിക മതപഠന ഫ്ലാഷ് കോഴ്സിനാണ് റയ്യാൻ സെന്ററിൽ ആരംഭം കുറിച്ചിരിക്കുന്നത്.
അഞ്ച് വയസ്സിനു മുകളിലുള്ള എല്ലാ വിദ്യാർഥികൾക്കും ഈ കോഴ്സിൽ പങ്കെടുക്കാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു. ബഹ്റൈനിന്റെ വിവിധ ഭാഗങ്ങളിലേക്ക് വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
ഞായർ, ചൊവ്വ, വ്യാഴം എന്നീ ദിവസങ്ങളിൽ രാവിലെ ഒമ്പതു മുതൽ 11.30 വരെ നടക്കുന്ന ക്ലാസുകളിലേക്ക് ബഹ്റൈനിലെ വിവിധ ഭാഗങ്ങളിൽ നിന്ന് വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. അഡ്മിഷനുവേണ്ടി 3604 6005, 3985 9510 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.