‘റയ്യാൻ ഈദിയ്യ -2025’ പരിപാടിയിൽനിന്ന്
മനാമ: അൽ മന്നാഇ കമ്യൂണിറ്റീസ് അവയർനസ് സെന്റർ മലയാള വിഭാഗം ഈദ് ആഘോഷങ്ങളുടെ ഭാഗമായി പ്രവർത്തകർക്കും കുടുംബത്തിനുമായി സംഘടിപ്പിച്ച ‘റയ്യാൻ ഈദിയ്യ - 2025’ അംഗങ്ങളുടെ പങ്കാളിത്തംകൊണ്ടും സഹകരണംകൊണ്ടും ശ്രദ്ധേയമായി. വൈകീട്ട് 5.30ന് ആരംഭിച്ച പരിപാടികൾ രാത്രി 10 വരെ നീണ്ടുനിന്നു.ഖുർആൻ പാരായണ മത്സരം, മലയാള പ്രസംഗ മത്സരം, ജസ്റ്റ് എ മിനിറ്റ്, ഗാനമത്സരം തുടങ്ങിയ വിവിധ പരിപാടികളിൽ മനാമ, ഹൂറ, ഗുദൈബിയ, ഉമ്മുൽ ഹസ്സം, മുഹറഖ്, ഹിദ്ദ്, സൽമാനിയ, ഈസാ ടൗൺ, റഫ എന്നീ യൂനിറ്റിലെ അംഗങ്ങൾ പങ്കെടുത്തു. വസീം അഹ്മദ് അൽ ഹികമി അധ്യക്ഷത വഹിച്ച ചടങ്ങിന് സാദിഖ് ബിൻ യഹ്യ സ്വാഗതം പറഞ്ഞു. സെന്റർ ചെയർമാൻ വി.പി. അബ്ദു റസാഖ് പരിപാടികൾ ഉദ്ഘാടനം ചെയ്തു. റയ്യാൻ പ്രിൻസിപ്പൽ അബ്ദുല്ലത്തീഫ് ചാലിയം പരിപാടികൾ നിയന്ത്രിച്ചു. സെന്റർ പ്രസിഡന്റ് ടി.പി. അബ്ദുൽ അസീസ്, ട്രഷറർ ഹംസ അമേത്ത്, യാഖൂബ് ഈസ്സ, സി.എം. അബ്ദുല്ലത്തീഫ് എന്നിവർ നേതൃത്വം നൽകി.സജ്ജാദ് ബിൻ അബ്ദു റസാഖ്, വസീം അഹ്മദ് അൽ ഹികമി എന്നിവർ അവതരിപ്പിച്ച ഇബ്റാഹീം നബിയുടെ ചരിത്രം ഒരു പുത്തൻ അനുഭവമായി. ജനറൽ സെക്രട്ടറി എം.എം. രിസാലുദ്ദീൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.