ബി.കെ.എസ്.എഫിന്റെ നേതൃത്വത്തിൽ നടക്കുന്ന റമദാൻ കിറ്റുകളുടെ വിതരണോദ്ഘാടനത്തിൽനിന്ന്
മനാമ: ബഹ്റൈനിലെ പ്രമുഖ സോഷ്യൽ ഫോറമായ ബി.കെ.എസ്.എഫിന്റെ നേതൃത്വത്തിൽ നടക്കുന്ന റമദാൻ കിറ്റ് വിതരണം തുടങ്ങി. കോവിഡ് കാലം മുതൽ റമദാനിൽ പുണ്യമാസത്തിൽ അർഹതപ്പെട്ടവർക്ക് വിതരണം ചെയ്യാൻ സ്വദേശി വനിത ബഹ്റൈൻ കേരള സോഷ്യൽ ഫോറത്തിന്റെ ചാരിറ്റി പ്രവർത്തനത്തിന് നൽകിവരുന്ന റമദാൻ കിറ്റുകളുടെ വിതരണമാണ് ചാരിറ്റി വിങ്ങിന്റെ നേതൃത്വത്തിൽ വിപുലമായി നടക്കുന്നത്.
കിറ്റിന്റെ വിതരണോദ്ഘാടനം മാഹൂസിൽ ബി.കെ.എസ്.എഫ് രക്ഷാധികാരി സുബൈർ കണ്ണൂർ വിവിധ രാജ്യങ്ങളിലെ തൊഴിലാളികൾക്ക് കൈമാറിക്കൊണ്ട് നിർവഹിച്ചു. ബഷീർ അമ്പലായി അധ്യക്ഷതവഹിച്ച ചടങ്ങിൽ ബി.കെ.എസ് എഫ് ചാരിറ്റി വിങ് ഭാരവാഹികൾ സന്നിഹിതരായിരുന്നു. നിങ്ങൾക്കിടയിൽ പ്രയാസം അനുഭവിക്കുന്നവരുണ്ടെങ്കിൽ വിശദവിവരങ്ങൾ എത്രയും പെട്ടെന്ന് ബി.കെ.എസ്.എഫിനെ അറിയിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.