റമദാനിൽ ഭക്ഷണസാധനങ്ങളുടെ വില ഉയരാതിരിക്കാൻ ചില്ലറ വിൽപനക്കാർ ഒരുമിക്കുന്നു 

മനാമ: റമദാനിൽ സാധന വില ഉയർത്താതിരിക്കാനുള്ള കരാറിൽ 100ഒാളം പ്രധാന ചില്ലറ വ്യാപാരികൾ ഒപ്പുവെക്കും. റമദാന് മുന്നോടിയായി ഇന്ന് ബഹ്റൈൻ ചേമ്പർ ഒാഫ് കോമേഴ്സ് ആൻറ് ഇൻഡസ്ട്രിയുടെ (ബി.സി.സി.െഎ) ഫുഡ് ആൻറ് അഗ്രികൾചർ സമിതി യോഗം ചേരുന്ന സാഹചര്യത്തിൽ ഒപ്പുവെക്കൽ ചടങ്ങ് നടക്കുമെന്നാണ് റിപ്പോർട്ട്.

മേഖലയിൽ തന്നെ ഏറ്റവും കുറഞ്ഞ നിരക്കിൽ റമദാനിൽ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുമെന്ന് പലരും അറിയിച്ചതായി ബി.സി.സി.െഎ ബോർഡ് മെമ്പറും ഫുഡ് ആൻറ് അഗ്രികൾചർ സമിതി മേധാവിയുമായ ഖാലിദ് അൽ അമീൻ പ്രാദേശിക പത്രത്തോട് പറഞ്ഞു. 
ഇത് തുടർച്ചയായി നാലാം തവണയാണ് റമദാന് മുമ്പ് ഇത്തരമൊരു കരാർ ഒപ്പുവെക്കുന്നത്. കഴിഞ്ഞ വർഷം 88 സ്ഥാപനങ്ങളാണ് വില ഉയർത്തില്ലെന്ന കരാറിൽ ഒപ്പിട്ടത്.

ഇത്തരവണ 95 പേരെങ്കിലും ഒപ്പിടുമെന്ന് കരുതുന്നു. ഇതുവഴി റമദാനിൽ സാധാരണക്കാരനും ബുദ്ധിമുട്ടില്ലാതെ സാധനങ്ങൾ വാങ്ങാനുള്ള അവസരം ഒരുങ്ങും. 
‘സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റി’യുടെ കണക്കുപ്രകാരം ഫെബ്രുവരി ഉപഭോക്താക്കളുടെ ഏറ്റവും കുറഞ്ഞ ചെലവഴിക്കൽ മാസമായാണ് രേഖപ്പെടുത്തിയത്. ഇത് സാമ്പത്തിക പ്രതിസന്ധിയുടെ ഘട്ടത്തിൽ ഉപഭോക്താക്കൾ പണം ചെലവഴിക്കാൻ മടിക്കുന്നു എന്നതി​െൻറ വ്യക്തമായ സൂചനയാണ്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ, ഉപഭോക്താക്കൾ പണം ചെലവഴിക്കുന്നതിൽ 42ശതമാനം ഇടിവ് വന്നതായാണ് സൗദി കണക്കുകൾ വ്യക്തമാക്കുന്നത്. ഇൗ സാചര്യത്തിൽ ജനങ്ങൾക്ക് ഒാഫറുകളും മറ്റുമായി മതിയായ പിന്തുണ നൽകേണ്ടതുണ്ട്. ദരിദ്രാവസ്ഥയിലുള്ളവർക്ക് സൗജന്യമായി ഭക്ഷണമെത്തിക്കാനുള്ള പദ്ധതികളും ചിലർ പരിഗണിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.    

റമദാൻ വേളയിലെ വിവിധ തയ്യാറെടുപ്പുകൾ യോഗത്തിൽ ചർച്ചയാകും. മാംസം മതിയായ വിധത്തിൽ വിപണിയിൽ എത്തിക്കാനുള്ള കാര്യങ്ങളും വിലയിരുത്തും. പൊതുമരാമത്ത്, മുനിസിപ്പാലിറ്റീസ്, നഗരാസൂത്രണ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പെങ്കടുക്കും. ലുലു, ജവാദ്, മിഡ്വെ ഉൾപ്പെടെയുള്ള വലിയ ഗ്രൂപ്പുകളുടെ സാന്നിധ്യവും യോഗത്തിലുണ്ടാകുമെന്നാണ് പ്രതീക്ഷ.കൃത്യമായ രൂപത്തിൽ ഭക്ഷണ സാധനങ്ങൾ വാങ്ങുന്നത് സംബന്ധിച്ച് ബോധവത്കരണ പ്രവർത്തനങ്ങൾ നടത്താൻ സമിതി ആലോചിക്കുന്നുണ്ട്.ഭക്ഷണം പാഴാക്കാതിരിക്കൽ, ഭക്ഷ്യസുരക്ഷ, ഭക്ഷണം പങ്കിടേണ്ടതി​െൻറ ആവശ്യകത തുടങ്ങിയ കാര്യങ്ങൾ ബോധവത്കരണ പരിപാടിയിൽ ഉൾപ്പെടുത്തും.

News Summary - ramadan food prince bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.