മനാമ: ഭീകരവാദത്തിനുള്ള പിന്തുണ അവസാനിപ്പിക്കുന്നതുൾപ്പെടെ കാര്യങ്ങളിൽ ഖത്തർ മുമ്പാെക വെച്ച നിർദേശങ്ങൾ പരിഗണിക്കാതെ നിലവിലുള്ള പ്രതിസന്ധി തീരില്ലെന്ന് ബഹ്റൈൻ, സൗദി, യു.എ.ഇ, ഇൗജിപ്ത് എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ പറഞ്ഞു. സംയുക്ത യോഗത്തിനുശേഷം ‘ബഹ്റൈൻ ബേ’യിലെ ഫോർ സീസൺസ് ഹോട്ടലിൽ നടത്തിയ വാർത്തസമ്മേളനത്തിലാണ് മന്ത്രിമാർ ഇക്കാര്യം വ്യക്തമാക്കിയത്. ഖത്തറുമായുള്ള പ്രശ്നങ്ങൾ അവസാനിപ്പിക്കാനുള്ള താൽപര്യം പ്രകടിപ്പിച്ച മന്ത്രിമാർ പക്ഷേ, ഇക്കാര്യത്തിൽ മുന്നോട്ടുവെച്ച ഉപാധികളിൽ അനുരഞ്ജനമില്ലെന്ന് വ്യക്തമാക്കി.
ഖത്തർ ഇക്കാര്യത്തിൽ പ്രതികരിക്കണം. ഭീകരതക്കുള്ള ഫണ്ടിങ് അവസാനിപ്പിക്കുക, ഭീകരതയുമായി ബന്ധമുള്ളവർക്ക് ഇടംനൽകുന്നത് നിർത്തുക, മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടൽ അവസാനിപ്പിക്കുക തുടങ്ങിയ 13 ഇന നിർദേശങ്ങളാണ് ഖത്തറിന് മുന്നിൽ വെച്ചിട്ടുള്ളതെന്ന് ബഹ്റൈൻ വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിൻ അഹ്മദ് ബിൻ മുഹമ്മദ് ആൽ ഖലീഫ പറഞ്ഞു.
ദോഹയുമായുള്ള പ്രശ്നങ്ങൾ നിലനിൽക്കുേമ്പാഴും ഖത്തരി പൗരന്മാർക്ക് ഹജ്ജ് നിർവഹിക്കാനുള്ള അവസരം ഉറപ്പാക്കുമെന്ന് സൗദി വിദേശകാര്യ മന്ത്രി ആദിൽ അൽ ജുബൈർ പറഞ്ഞു. സൗദി ഹജ്ജ് രാഷ്ട്രീയവത്കരിക്കുകയാണെന്ന ഖത്തറിെൻറ അഭിപ്രായം അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. ലോകമെമ്പാടുമുള്ള മുസ്ലിംകൾക്ക് മതപരമായ ചടങ്ങുകൾ നിർവഹിക്കാനായി സൗദിയിലെത്താം. സൗദി പൗരന്മാർക്കെന്നപോലെ ഇതിനുള്ള അവകാശം ഖത്തരികൾക്കും എല്ലാ മുസ്ലിംകൾക്കുമുണ്ടാകും. മറിച്ചുള്ള പ്രചാരണങ്ങൾ ശരിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ, ഇൗജിപ്ത് വിദേശകാര്യ മന്ത്രി സാമിഹ് ശുക്രി എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
പ്രശ്നപരിഹാരത്തിനായി കുവൈത്ത് നടത്തുന്ന ശ്രമങ്ങളെ മന്ത്രിമാർ പുകഴ്ത്തി. ഖത്തർ പ്രശ്നങ്ങൾ തീർക്കാനുള്ള ശ്രമങ്ങളുമായി സഹകരിക്കുന്നില്ലെങ്കിൽ കൂടുതൽ ഉപരോധങ്ങളുണ്ടാകുമെന്ന സൂചനയും അവർ നൽകി. ജൂലൈ ആദ്യം കൈറോയിൽ നടന്ന ചതുർരാഷ്ട്രങ്ങളുടെ യോഗത്തിെൻറ തുടർച്ചയായാണ് മനാമയിലെ യോഗം നടന്നത്. മേഖലയുടെ സ്ഥിരതയെ ബാധിക്കുന്ന നടപടികളുമായി മുന്നോട്ടുപോകുന്നുവെന്ന് ആരോപിച്ച് ജൂൺ അഞ്ചിനാണ് സൗദി, ഇൗജിപ്ത്, ബഹ്റൈൻ, യു.എ.ഇ ഉൾപ്പെടെയുള്ള രാഷ്ട്രങ്ങൾ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കുന്നത്. തങ്ങളുടെ സ്വതന്ത്ര വിദേശനയം അടിയറവെക്കില്ലെന്ന് ജൂൺ എട്ടിനുതന്നെ ഖത്തർ വ്യക്തമാക്കി. ജൂൺ 23ന് ചതുർരാഷ്ട്രങ്ങൾ തങ്ങളുടെ 13 ഇന നിർദേശങ്ങൾ അംഗീകരിക്കാൻ ഖത്തറിന് പത്തു ദിവസത്തെ സമയം നൽകിയിരുന്നു. ഇറാനുമായുള്ള ബന്ധം അവസാനിപ്പിക്കുക, ഖത്തറിലെ തുർക്കി സൈനിക കേന്ദ്രം അടച്ചുപൂട്ടുക, അൽ ജസീറ ചാനലിെൻറ പ്രവർത്തനം നിർത്തുക, മുസ്ലിം ബ്രദർഹുഡുമായുള്ള ബന്ധം അവസാനിപ്പിക്കുക തുടങ്ങിയവയായിരുന്നു പ്രധാന നിർദേശങ്ങൾ. എന്നാൽ, ജൂലൈ ഒന്നിന് ഇൗ നിർദേശങ്ങൾ ഖത്തർ വിദേശകാര്യ മന്ത്രി തള്ളി. ജൂലൈ മൂന്നിന് വീണ്ടും 48 മണിക്കൂർ സമയം ഖത്തറിന് നൽകി. എന്നാൽ, അതും പ്രശ്നപരിഹാരത്തിലേക്കെത്തിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.