മനാമ: ഖത്തർ എയർവേസ് ഒാഫിസുകൾ അടച്ചതിനുപിന്നാലെ ബഹ്റൈനിൽ അവരുടെ വെബ്സൈറ്റിനും വിലക്ക്. ഇന്നലെ മുതൽ ഖത്തർ എയർവേസിെൻറ വെബ്സൈറ്റ് കിട്ടുന്നില്ല. കഴിഞ്ഞ ദിവസം ബഹ്റൈൻ ഉൾപ്പെടെയുള്ള രാഷ്ട്രങ്ങൾ ഖത്തറുമായുള്ള ബന്ധം പൂർണമായി വിഛേദിച്ചതുമുതൽ കടുത്ത നടപടികളാണ് സ്വീകരിച്ചുവരുന്നത്.ഇതിെൻറ ഭാഗമായി ഖത്തർ പൗരൻമാർ രാജ്യം വിടണമെന്ന് ആവശ്യപ്പെടുകയും അവരുടെ നയന്ത്രകാര്യാലയം പൂട്ടുകയും ചെയ്തിരുന്നു.
ഖത്തർ എയർവേസ് വഴി ടിക്കറ്റ് എടുത്തവർ അടിയന്തരമായി അവരുടെ ഒാഫിസിലെത്തിയോ വെബ്സൈറ്റ് വഴിയോ ഇത് റദ്ദാക്കണമെന്ന് അറിയിപ്പുണ്ടായിരുന്നു.
അതിനാൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ ട്രാവൽ ഏജൻസികളിൽ നല്ല തിരക്കാണ് അനുഭവപ്പെട്ടത്.എന്നാൽ, പ്രശ്നം ഉടൻ തീരുമെന്ന നിലയിൽ വരും ദിവസങ്ങളിലേക്കുള്ള ടിക്കറ്റ് ഖത്തർ എയർവേസ് വഴി എടുത്തവരുമുണ്ട്. ഒാഫിസ് പൂട്ടുേമ്പാഴും വെബ്സൈറ്റ് ലഭ്യമാകും എന്നാണ് പലരും കരുതിയിരുന്നത്.
ഒാഫിസ് അടക്കാനുള്ള അവസാന സമയപരിധി ഇന്നലെ അവസാനിച്ചതോടെ സീഫിലെ ഖത്തർ എയർവേസ് ആസ്ഥാനം ഷട്ടർ താഴ്ത്തി. നിയമലംഘനത്തിെൻറ പേരിൽ അടപ്പിച്ചതായുള്ള നോട്ടിസ് പുറത്ത് പതിച്ചിട്ടുണ്ട്. വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രാലയത്തിെൻറ നോട്ടിസാണ് പതിച്ചത്. കഴിഞ്ഞ ദിവസം ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഖത്തർ എയർവേസ് ഒാഫിസും അടച്ചിരുന്നു.
രാജ്യത്തിെൻറ വ്യോമപാത ഖത്തറിന് നിഷേധിച്ചതും ഖത്തർ എയർവേസ് സർവീസ് നിർത്തലാക്കിയതും നിരവധി യാത്രക്കാരെ ബാധിച്ചിട്ടുണ്ട്. വെബ്സൈറ്റ് തുറക്കാൻ സാധിക്കാത്തതോടെ, ടിക്കറ്റ് റീഫണ്ട് ചെയ്യാത്തവർ എന്തുചെയ്യണമെന്നറിയാതെ അങ്കലാപ്പിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.