കെ.എം.സി.സി ബഹ്‌റൈൻ കുറ്റ്യാടി മണ്ഡലം കമ്മിറ്റി സമാഹരിച്ച തുക കൈമാറുന്നു

സുഹൈലിന് കാരുണ്യഹസ്തവുമായി ബഹ്‌റൈൻ കെ.എം.സി.സി

മനാമ: മാരകമായ വൃക്കരോഗത്തോട് പൊരുതുന്ന വടയം തേവർകണ്ടി കുഴിക്കൽ സുഹൈൽ (28) എന്ന യുവാവിന്റെ ജീവിതം തിരികെപ്പിടിക്കാൻ പ്രവാസലോകവും നാടും കൈകോർക്കുന്നു. അടിയന്തരമായി നടത്തേണ്ട കിഡ്‌നി മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി കെ.എം.സി.സി ബഹ്‌റൈൻ കുറ്റ്യാടി മണ്ഡലം കമ്മിറ്റി സമാഹരിച്ച രണ്ടു ലക്ഷത്തി എട്ടായിരം (2,08,000) രൂപയുടെ ചികിത്സാ സഹായ ചെക്ക് പാറക്കൽ അബ്ദുള്ള എൽ.എൽ.എ ചികിത്സാ സഹായ കമ്മിറ്റി ഭാരവാഹികൾക്ക് കൈമാറി.

രോഗക്കിടക്കയിലായ സുഹൈലിന്റെ ഉപജീവനവും ജീവിത പ്രതീക്ഷകളും വീണ്ടെടുക്കാൻ ലക്ഷക്കണക്കിന് രൂപ ചെലവ് വരുന്ന ശസ്ത്രക്രിയ മാത്രമാണ് ഏക വഴി. സാധാരണ കുടുംബത്തിന് താങ്ങാനാവാത്ത ഈ തുക കണ്ടെത്താൻ പെടാപ്പാടുപെടുന്ന കുടുംബത്തിന് വലിയൊരു ആശ്വാസമായാണ് പ്രവാസികളുടെ ഈ കരുതൽ എത്തിയത്.

ചടങ്ങിൽ ജമാൽ കല്ലുംപുറം അധ്യക്ഷത വഹിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ചേരണ്ടത്തൂരിലെ മറ്റൊരു വൃക്കരോഗിയുടെ ഡയാലിസിസ് ആവശ്യങ്ങൾക്കായി സമാഹരിച്ച പതിനായിരം രൂപയുടെ ചെക്കും ചടങ്ങിൽ വെച്ച് അർഹർക്ക് കൈമാറുകയുണ്ടായി. സഹീർ വില്ല്യാപ്പള്ളി സ്വാഗതവും കുഞ്ഞമ്മദ് ചാലിൽ കൃതജ്ഞതയും രേഖപ്പെടുത്തി. നാടിന്റെയും പ്രവാസ ലോകത്തിന്റെയും ഉദാരമനസ്കരായ സന്മനസ്സുകളുടെ സഹായത്തോടെ സുഹൈലിനെ എത്രയും വേഗം സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനാകുമെന്ന പ്രതീക്ഷയിലാണ് ജനകീയ ചികിത്സാ സഹായ കമ്മിറ്റി.  

Tags:    
News Summary - Bahrain KMCC extends a helping hand to Suhail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.