കെ.പി.എഫ് ബഹ്റൈന്റെ 34-ാമത് സ്പെഷ്യലിസ്റ്റ് മെഡിക്കൽ ക്യാമ്പ്

മനാമ: കോഴിക്കോട് ജില്ല പ്രവാസി ഫോറം (കെ.പി.എഫ്) ബഹ്റൈന്റെ നേതൃത്വത്തിൽ മനാമയിലെ അൽഹിലാൽ ആശുപത്രിയിൽ സംഘടിപ്പിച്ച 34-ാമത് സ്പെഷ്യലിസ്റ്റ് മെഡിക്കൽ ക്യാമ്പിൽ 400-ലധികം പേർ പങ്കെടുത്തു. കെ.പി.എഫ് ആക്ടിംഗ് ജനറൽ സെക്രട്ടറി രമ സന്തോഷ് സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രസിഡന്റ് സുധീർ തിരുനിലത്ത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അരുൺ പ്രകാശ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സാധാരണക്കാരായ പ്രവാസികൾക്ക് വിദഗ്ധ ആരോഗ്യസേവനങ്ങൾ ലഭ്യമാക്കുന്നതിൽ ഇത്തരം ക്യാമ്പുകൾ നിർണായക പങ്കുവഹിക്കുന്നതായി അദ്ദേഹം പറഞ്ഞു. അൽഹിലാൽ ആശുപത്രി പ്രതിനിധി കിഷോർ, കെ.പി.എഫ് രക്ഷാധികാരികളായ ജമാൽ കുറ്റിക്കാട്ടിൽ, കെ.ടി. സലീം, ട്രഷറർ സുജിത്ത് സോമൻ, വൈസ് പ്രസിഡന്റ് ഷാജി പുതുക്കുടി എന്നിവർ ആശംസകൾ നേർന്നു. ചാരിറ്റി വിങ് കൺവീനർ സജിത്ത് വെള്ളിക്കുളങ്ങര നന്ദി രേഖപ്പെടുത്തി.

Tags:    
News Summary - KPF Bahrain Holds Medical Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.