ആയിഷാസ് അബായയുടെ രണ്ടാമത്തെ ഷോറൂം ശൈഖ് അബ്ദുല്ല റോഡിൽ പ്രവർത്തനമാരംഭിച്ചു

മനാമ: ബഹ്‌റൈനിലെ പർദ്ദ വ്യാപാര രംഗത്ത് കഴിഞ്ഞ 12 വർഷമായി പ്രശസ്തരായ ആയിഷാസ് അബായയുടെ ബഹ്‌റൈനിലെ രണ്ടാമത്തെ ഷോറൂം മനാമയിലെ ശൈഖ് അബ്ദുള്ള റോഡിൽ പ്രവർത്തനമാരംഭിച്ചു. പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിൽ സമസ്ത ബഹ്‌റൈൻ പ്രസിഡന്‍റ് സയ്യിദ് ഫക്റുദ്ദീൻ തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. ആധുനിക ഫാഷൻ സങ്കൽപ്പങ്ങൾക്ക് ഇണങ്ങുന്ന തരത്തിൽ ഏറ്റവും പുതിയ ദുബൈ മോഡലുകൾ, നിലവിൽ ട്രെൻഡിങ്ങിലുള്ള വ്യത്യസ്ത ഡിസൈനുകൾ, ഫാൻസി മോഡലുകൾ എന്നിവയുടെ വൻ ശേഖരമാണ് പുതിയ ഷോറൂമിൽ ഒരുക്കിയിരിക്കുന്നത്. വെറും 8 ദീനാർ മുതൽ 22 ദീനാർ വരെയുള്ള ആകർഷകമായ വിലക്കുറവിലാണ് ഈ മോഡലുകൾ ഉപഭോക്താക്കൾക്കായി ലഭ്യമാക്കിയിരിക്കുന്നത്. കൂടാതെ, ആവശ്യക്കാരുടെ ഇഷ്ടത്തിനനുസരിച്ച് അബായകൾ ഡിസൈൻ ചെയ്തുനൽകുന്ന 'കസ്റ്റംമെയ്ഡ്' സൗകര്യവും ആയിഷാസ് അബായയിലുണ്ട്.

മനാമ ഗോൾഡ് സിറ്റിക്ക് സമീപമാണ് ആയിഷാസ് അബായയുടെ ആദ്യ ഷോറൂം പ്രവർത്തിക്കുന്നത്. ബഹ്‌റൈന് പുറമെ യു.എ.ഇയിലെ ദേരയിലും സ്ഥാപനത്തിന് ബ്രാഞ്ചുണ്ട്. വരുംനാളുകളിൽ ജി.സി.സിയിലുടനീളം തങ്ങളുടെ ബിസിനസ് ശൃംഖല വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണ് മാനേജ്‌മെന്റ്.

Tags:    
News Summary - Aishas Abaya Bahrain Showroom

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.