Posted On
date_range Updated On
date_range എൻ.കെ. പ്രേമചന്ദ്രൻ സെൻട്രൽ മാർക്കറ്റിലെ തൊഴിലാളികളെ സന്ദർശിച്ചു
മനാമ: മേയ് ദിനവേളയിൽ ലോക്സഭാംഗം എൻ.കെ.പ്രേമചന്ദ്രൻ മനാമ സെൻട്രൽ മാർക്കറ്റിലെ പ്രവാസി തൊഴിലാളികളെ സന്ദർശിച്ചു. മൈത്രി സോഷ്യൽ അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിൽ പെങ്കടുക്കാനാണ് അദ്ദേഹം ബഹ്റൈനിൽ എത്തിയത്. മാർക്കറ്റിലെത്തിയ എം.പി.ക്ക് തൊഴിലാളികൾ ആവേശകരമായ സ്വീകരണമാണ് നൽകിയത്. ഇതിൽ സ്വദേശികളും പങ്കാളികളായി. എം.പിയെ കൊല്ലം സ്വദേശികളായ പ്രവാസികളും അബ്ബാസ്,സയ്യിദ് മജീദ്,സായിദ് നാസർ,സയ്യിദ്,ഹസൻ ഈസ എന്നിവരും ഷാൾ അണിയിച്ചു.
സ്വീകരണത്തിന് എം.പി നന്ദി അറിയിച്ചു.തുടർന്ന് ബഹ്‌റൈൻ പ്രവാസി സമൂഹത്തിെൻറ നേതൃത്വത്തിൽ നടന്ന വിവിധ മേയ്ദിന പരിപാടികളിലും അദ്ദേഹം പങ്കെടുത്തു. ലേബർ ക്യാമ്പുകളും സന്ദർശിച്ചു. ബഹ്‌റൈൻ തൊഴിലാളികളുടെ ക്ഷേമത്തിനായി നടപ്പാക്കുന്ന കാര്യങ്ങൾ അഭിനന്ദനീയമാണെന്ന് പ്രേമചന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.