എൽ.സി ‘കണക്ടിങ് പീപ്ൾ 7ാം പതിപ്പ്’ പരിപാടിയിൽ നിന്ന്
മനാമ: പ്രവാസി ലീഗൽ സെൽ (പി.എൽ.സി) സംഘടിപ്പിച്ച “കണക്റ്റിംഗ് പീപ്പിൾ – 7-ാം പതിപ്പ്” വിജയകരമായി സംഘടിപ്പിച്ചു. പി.എൽ.സി അസിസ്റ്റന്റ് ജനറൽ സെക്രട്ടറി മുഹമ്മദ് സലീം സ്വാഗതം പറഞ്ഞ പരിപാടി വിശിഷ്ടാതിഥികൾ ചേർന്ന് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.
സുപ്രീം കോടതി ഓഫ് ഇന്ത്യയിലെ അഡ്വക്കേറ്റ്-ഓൺ-റെക്കോർഡും പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റുമായ അഡ്വ. ജോസ് എബ്രഹാം ഓൺലൈനായി അധ്യക്ഷ പ്രസംഗം നിർവഹിച്ചു.
പി.എൽ.സി ബഹ്റൈൻ ചാപ്റ്റർ രക്ഷാധികാരിയും ബി.എം.സി ചെയർമാനുമായ ഫ്രാൻസിസ് കൈതാരത്ത് ആശംസാപ്രസംഗം നടത്തി. പരിപാടിയിൽ നാഷണാലിറ്റി, പാസ്പോർട്സ് ആൻഡ് റെസിഡൻസ് അഫയേഴ്സ്, എൽ.എം.ആർ.എ, സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷൻ, ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്, ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ എന്നി വകുപ്പുകളിലെ പ്രതിനിധികൾ പങ്കെടുക്കുകയും ബോധവത്കരണം നൽകുകയും ചെയ്തു. ശ്രീലങ്കൻ എംബസിയിലെ കോൺസുലർ അറ്റാഷെ മിസ്സ് തരംഗിക, നേപ്പാൾ എംബസിയിലെ ലേബർ അറ്റാഷെ മിസ്സ് സുനിത താപ്പ എന്നിവരുടെ സാന്നിധ്യവും ശ്രദ്ധേയമായിരുന്നു.
പി.എൽ.സി ഗ്ലോബൽ പി.ആർ.ഒയും ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റുമായ സുധീർ തിരുനിലത്ത്, ജനറൽ സെക്രട്ടറി ഡോ. റിതിൻ രാജ് മറ്റ് അംഗങ്ങൾ എന്നിവർ പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നൽകി. ഗണേഷ് മൂർത്തി നന്ദി പ്രസംഗം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.