പ്രതിഭ സോക്കർ കപ്പ് സീസൺ 3 സംഘാടക സമിതി
രൂപവത്കരണ യോഗം
മനാമ: പ്രതിഭ സോക്കർ കപ്പ് സീസൺ 3 സംഘാടക സമിതി രൂപവത്കരിച്ചു. പ്രതിഭ സെന്ററിലെ പെരിയാർ ഹാളിൽ നടന്ന രൂപവത്കരണ യോഗം പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മോറാഴ ഉദ്ഘാടനം ചെയ്തു. മുഖ്യ രക്ഷാധികാരി പി. ശ്രീജിത്ത് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കേന്ദ്ര കായികവേദി ജോ: കൺവീനർ ഷർമിള സംഘാടക സമിതി പാനൽ അവതരിപ്പിച്ചു.
പ്രതിഭ പ്രസിഡന്റ് ബിനു മണ്ണിൽ അധ്യക്ഷതവഹിച്ച ചടങ്ങിന് കായികവേദിയുടെ ചുമതലയുള്ള കേന്ദ്ര കമ്മിറ്റി അംഗം ഗീരിഷ് മോഹനൻ സ്വാഗതം ആശംസിക്കുകയും കേന്ദ്ര കമ്മിറ്റി അംഗം റാഫി കല്ലിങ്കൽ നന്ദി രേഖപ്പെടുത്തുകയും ചെയ്തു. സംഘാടക സമിതി ചെയർപേഴ്സൺ: രാജേഷ് ആറ്റടപ്പ, ജനറൽ കൺവീനർ: നൗഷാദ് പൂനൂർ, ജോ:കൺവീനർമാർ: ശ്രീരാജ് കാന്തലോട്ട്, അഫീഫ് , സാമ്പത്തിക കൺവീനർ: മഹേഷ് യോഗീദാസൻ തുടങ്ങി മറ്റ് വിവിധ കമ്മിറ്റി കൺവീനർ ഉൾപ്പെടെ 75 അംഗ സംഘാടക സമിതിയെ യോഗം തിരഞ്ഞെടുത്തു.
ബഹ്റൈൻ കെ.എഫ്.എയുമായി ചേർന്ന് 16 അംഗ ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റ് സിഞ്ച് അൽ അഹ്ലി ക്ലബ് ഗ്രൗണ്ടിൽവെച്ച് മേയ് 15 മുതൽ 23 വരെ സംഘടിപ്പിക്കപ്പെടുന്ന പ്രതിഭ സോക്കർ കപ്പ് സീസൺ 3 മത്സരങ്ങൾ വീക്ഷിക്കുന്നതിനും വിജയിപ്പിക്കുന്നതിനും മുഴുവൻ കായികപ്രേമികളെയും ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.