Posted On
date_range Updated On
date_range പ്രതിഭ മലയാളം പാഠശാലതുടക്ക ക്ലാസുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു
മനാമ: കേരള സംസ്ഥാന സാംസ്കാരിക വകുപ്പിനു കീഴിലുള്ള മലയാളം മിഷന്റെ മാർഗനിർദേശത്തിൽ പ്രവർത്തിക്കുന്ന ബഹ്റൈൻ പ്രതിഭ മലയാളം പാഠശാലയിലേക്കുള്ള (2024 -25 അധ്യയനവർഷം) അഡ്മിഷൻ ആരംഭിച്ചു.
ആദ്യ വർഷമായ മുല്ലയിലേക്ക് മാതൃഭാഷ പഠനം ആഗ്രഹിക്കുന്ന, 2024 ജനുവരി 1ന് അഞ്ച് വയസ്സ് പൂർത്തിയായ കുട്ടികൾക്ക് ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യാം.ക്ലാസുകൾ എല്ലാ ചൊവ്വാഴ്ചകളിലും വൈകീട്ട് 7.30 മുതൽ 9 മണിവരെ പ്രതിഭയുടെ മനാമ, റിഫ സെൻററുകളിലാണ് നടത്തപ്പെടുന്നത്. മുഹറഖ്, സൽമാബാദ് സെന്ററുകൾ ആരംഭിക്കാനുള്ള പ്രവർത്തനങ്ങളും നടന്നുവരുന്നതായി ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.