പി.​എ​ൻ. അ​ബ്ദു​ൽ ല​ത്തീ​ഫ് മ​ദ​നി

പി.​എ​ൻ. അ​ബ്ദു​ൽ ല​ത്തീ​ഫ് മ​ദ​നി ബ​ഹ്‌​റൈ​നി​ൽ

മ​നാ​മ: വി​സ്‌​ഡം ഇ​സ്‌​ലാ​മി​ക് ഓ​ർ​ഗ​നൈ​സേ​ഷ​ൻ പ്ര​സി​ഡ​ന്റും വാ​ഗ്മി​യു​മാ​യ പി.​എ​ൻ. അ​ബ്ദു​ൽ ല​ത്തീ​ഫ് മ​ദ​നി ത​ർ​ബി​യ ഇ​സ്‌​ലാ​മി​ക് സൊ​സൈ​റ്റി​യു​ടെ വി​ശി​ഷ്ടാ​തി​ഥി​യാ​യി ബ​ഹ്റൈ​നി​ൽ എ​ത്തു​ന്നു.

ത​ർ​ബി​യ ഇ​സ്‌​ലാ​മി​ക് സൊ​സൈ​റ്റി ശ​വ്വാ​ൽ ര​ണ്ടി​ന് ഉ​മ്മു​ൽ ഹ​സം കി​ങ് ഖാ​ലി​ദ് മ​സ്ജി​ദ് പ​രി​സ​ര​ത്ത്‌ ഒ​രു​ക്കി​യ ഗ്രാ​ൻ​ഡ് ഇ​ഫ്താ​ർ ടെ​ന്റി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​ദ് സം​ഗ​മ​ത്തി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കും. കൂ​ടാ​തെ ഹൂ​റ ഉ​മ്മു അ​യ്മ​ൻ സ്‌​കൂ​ൾ ഗ്രൗ​ണ്ടി​ൽ ഒ​രു​ക്കു​ന്ന ഈ​ദ് ഗാ​ഹി​നും അ​ദ്ദേ​ഹം നേ​തൃ​ത്വം ന​ൽ​കും. ഈ​ദ്‌ ന​മ​സ്കാ​രം കാ​ല​ത്ത്‌ 5:28നാ​ണ് ന​ട​ക്കു​ക. പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ മ​ദ്ര​സ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും റ​യ്യാ​ൻ സ്റ്റ​ഡി സെ​ന്റ​ർ ന​ട​ത്തി വ​രു​ന്ന റ​മ​ദാ​ൻ ക്വി​സി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും ഉ​ണ്ടാ​യി​രി​ക്കും.

Tags:    
News Summary - P.N. Abdul Latif Madani in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.