തൊഴിൽ രംഗത്ത്​ സ്വദേശികൾക്ക്​ മുൻഗണന നൽകാൻ പദ്ധതി

മനാമ: തൊഴിൽ വിപണിയിൽ സ്വദേശികൾക്ക്​ മുൻഗണന നൽകുന്ന ദീർഘകാല പദ്ധതി തയാറാകുന്നു. തൊഴിൽ, സാമൂഹിക ക്ഷേമ മന്ത്രി ജമീൽ ഹുമൈദാൻ ശൂറ കൗൺസിൽ അംഗങ്ങളെ അറിയിച്ചതാണ്​ ഇക്കാര്യം. സ്വദേശികൾക്ക്​ ആദ്യ പരിഗണന നൽകുന്നത്​ ത​െൻറ മന്ത്രാലയത്തി​െൻറ മാത്രമല്ല, വിവിധ സർക്കാർ വകുപ്പുകളുടെയും മുൻഗണന വിഷയമാണെന്ന്​ അദ്ദേഹം പറഞ്ഞു. ഒറ്റക്കെട്ടായി വെല്ലുവിളികൾ തരണം ചെയ്​ത്​ ഇൗ ലക്ഷ്യംനേടാൻ കഴിയും.

തൊഴിൽ മേഖലയിലും വളർച്ചനിരക്കിലും പ്രത്യാഘാതമുണ്ടാക്കിയ കോവിഡ്​ മഹാമാരി സൃഷ്​ടിച്ച വെല്ലുവിളികൾ മുന്നിലുണ്ട്​. ഇപ്പോൾ രാജ്യം തിരിച്ചുവരവി​െൻറ പാതയിലാണ്​. ദീർഘകാലാടിസ്​ഥാനത്തിൽ സ്വദേശികൾക്ക്​ തൊഴിലിൽ ആദ്യ പരിഗണന നൽകുകയെന്ന ലക്ഷ്യം നേടാനാകും.

സ്വദേശികളെയും വിദേശികളെയും നിയമിക്കു​േമ്പാഴുള്ള ചെലവ്​ തമ്മിൽ സന്തുലിതത്വം കൈവരിക്കാൻ കഴിയണം. ലേബർ ഫീസ്​ ഉയർത്തി പ്രവാസികളെ നിയമിക്കാനുള്ള ചെലവ്​ വർധിപ്പിച്ച്​ ഇത്​ സാധ്യമാക്കാം. നിലവിൽ എൽ.എം.ആർ.എ വരുമാനത്തി​െൻറ 80 ശതമാനവും ബഹ്​റൈനികളുടെ പരിശീലനത്തിനും ശമ്പളത്തിനുമായി നൽകുകയാണ്​ ചെയ്യുന്നത്​. പ്രതിവർഷം 100 മില്യൺ ദിനാറാണ്​ ഇത്തരത്തിൽ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Plan to give priority to natives in employment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.