മനാമ: ഇന്ത്യൻ ഉപഭോക്താക്കൾക്കായി ലുലു എക്സ്ചേഞ്ചിൽ ‘പേ ബിൽസ് & വിൻ 5 ദീനാർ’ കാമ്പയിൻ ആരംഭിച്ചു. കാമ്പയിൻ കാലത്ത് ലുലു മണി ആപ് വഴി ഇന്ത്യയിലെ ബില്ലുകളുടെ പേമെന്റ് നടത്തുന്ന ആദ്യത്തെ 200 ഉപഭോക്താക്കൾക്ക് അഞ്ചു ദീനാറിന്റെ ലുലു ഹൈപ്പർമാർക്കറ്റ് ഷോപ്പിങ് ഗിഫ്റ്റ് വൗച്ചർ ലഭിക്കും.
ഭാരത് ബിൽ പേമെന്റിന്റെ സഹകരണത്തോടെ ലുലു മണി ആപ് വഴി ഇന്ത്യൻ ബില്ലുകൾ അടക്കുന്നതിനുള്ള സംവിധാനം ആരംഭിച്ചതിനെത്തുടർന്നാണ് ഓഫർ. ആഗസ്റ്റ് 14 വരെ കാമ്പയിൻ നീളുമെന്നും ഇന്ത്യക്കാർക്ക് അസുലഭ അവസരമാണ് വാഗ്ദാനം ചെയ്യുന്നതെന്നും ലുലു ജനറൽ മാനേജർ എഡിസൺ ഫെർണാണ്ടസ് പറഞ്ഞു.കുറഞ്ഞത് 100 രൂപയുടെ ബിൽ പേമെന്റ് നടത്തുന്നവർക്ക് സമ്മാനങ്ങൾ ലഭിക്കും.
പ്രചാരണ കാലയളവിനുള്ളിൽ 66396686 എന്ന കസ്റ്റമർ സപ്പോർട്ട് നമ്പറിൽ വിളിച്ച് സമ്മാനങ്ങൾ ഉറപ്പുവരുത്താം.
ലുലു മണി ആപ്പിൽനിന്ന് ഇടപാട് നടത്തിയതിന്റെ രേഖകളും ഐ.ഡി പ്രൂഫും സമർപ്പിക്കണം. കാമ്പയിൻ കാലയളവിൽ ബഹ്റൈനിലെ ലുലു എക്സ്ചേഞ്ചിന്റെ ഏത് ശാഖയിൽനിന്നും സമ്മാനങ്ങൾ ശേഖരിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.