പാലക്കാട് ഫെസ്​റ്റ് ഇന്ന്​

മനാമ: ഒ.​െഎ.സി.സി പാലക്കാട് ജില്ല കമ്മിറ്റി ഈദ്, ഓണം ആഘോഷങ്ങളുടെ ഭാഗമായി  സംഘടിപ്പിക്കുന്ന ‘പാലക്കാട് ഫെസ്​റ്റ്​^2’ ഇന്ന്​ വൈകീട്ട് ഏഴു മണിക്ക് ബാങ് സാങ് തായ് റെസ്​റ്റോറൻറിൽ ഷാഫി പറമ്പില്‍ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പ്രവാസ ലോകത്ത് വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ച പാലക്കാട്ടുകാർക്ക്​ എക്‌സലന്‍സ്  അവാര്‍ഡുകള്‍  സമ്മാനിക്കും. ബ്രോഡന്‍ കോണ്‍ട്രാക്​ടിങ്​ കമ്പനി എം.ഡി. ഡോ.കെ.എസ്. മേനോന്‍ (ബിസിനസ്​), എ.വി.പി.ഫിനാന്‍സ് ബി.എം.എം.ഐ ചാര്‍ട്ടേഡ് അക്കൗണ്ടൻറ്​ വിവേക് മോഹന്‍ദാസ് (പ്രഫഷണല്‍  അച്ചീവ്‌മ​െൻറ്​) എന്നിവര്‍ക്കാണ് എക്‌സലന്‍സ് അവാര്‍ഡുകള്‍ സമ്മാനിക്കുന്നത്. ഇതോടനുബന്ധിച്ച്​ അല്‍ ഹിലാല്‍ ഹോസ്​പിറ്റലുമായി സഹകരിച്ച് വൈകിട്ട് 4.30 മുതല്‍ 7.30 വരെ പരിപാടി നടക്കുന്ന  ഹാളില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും സഘടിപ്പിക്കുമെന്ന്​ ഭാരവാഹികൾ പറഞ്ഞു.
Tags:    
News Summary - Palakkad Fest, bahring gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.