?.???.??.?? ????????? ????? ????????? ???^??? ??????????? ??????? ??????? ?????????? ??????????? ???? ??????? ??.??.? ????????? ??????????

നാടി​െൻറ ആഘോഷമായി പാലക്കാട്​ ഫെസ്​റ്റ്​ 

മനാമ: ഒ.​െഎ.സി.സി പാലക്കാട് ജില്ല കമ്മിറ്റി ഈദ്-ഓണം ആഘോഷങ്ങളുടെ ഭാഗമായി പാലക്കാട് ഫെസ്​റ്റ്​ സംഘടിപ്പിച്ചു. അദ്‌ലിയ ബാംഗ് സാങ് തായ് റെസ്​റ്റോറൻറിൽ നടന്ന ചടങ്ങ് പാലക്കാട് എം.എൽ.എയും യൂത്ത്‌ കോൺഗ്രസ് അഖിലേന്ത്യ ജനറൽ സെക്രട്ടറിയുമായ ഷാഫി പറമ്പിൽ ഉദ്‌ഘാടനം ചെയ്തു. ഇറാം ഗ്രൂപ്പ് ചെയർമാൻ ഡോ.സിദ്ദീഖ് അഹമ്മദ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ജില്ല പ്രസിഡൻറ്​ ജോജി ലാസർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സൽമാനുൽ ഫാരിസ് സ്വാഗതം പറഞ്ഞു.സാമൂഹിക മേഖലകളിലെ പ്രമുഖ വ്യക്തികൾ പങ്കെടുത്തു. മലയാളികൾ വഴി ​ലോകമെമ്പാടുമെത്തിയ ആഘോഷമായി ഒാണം മാറിയെന്ന്​ ഷാഫി പറമ്പിൽ പറഞ്ഞു. ആളുകൾ അവനവനിലേക്ക് ചുരുങ്ങുന്ന  വർത്തമാന കാലത്ത്‌ ഓണം ആഘോഷിക്കുക എന്നത് മുഴുവൻ മലയാളികളുടെയും  ഉത്തരവാദിത്തമായി  മാറിയതായും അദ്ദേഹം കൂട്ടി ചേർത്തു.

പരിപാടിയുടെ ഭാഗമായി എക്സലൻസ് അവാർഡുകൾ സമ്മാനിച്ചു. ബ്രോഡൻ കോൺട്രാക്ടിങ് കമ്പനി എം.ഡി  ഡോ. കെ.എസ്. മേനോൻ (ബിസിനസ്​),  ചാർട്ടേഡ്  അക്കൗണ്ടൻറ്​ വിവേക് മോഹൻദാസ് (പ്രഫഷണൽ അച്ചീവ്‌മ​െൻറ്​), നിഖിത വിനോദ് (കായികം), പാലക്കാട് അസോസിയേഷൻ ഭാരവാഹികൾ ( മികച്ച സാമൂഹിക^ സാംസ്ക്കാരിക സംഘടന) എന്നിവരാണ് അവാർഡിന് അർഹരായത്. 

പുരസ്‌കാരങ്ങൾ ഷാഫി പറമ്പിൽ സമ്മാനിച്ചു. അമാദ് ഗ്രൂപ്പ് എം.ഡി.പമ്പാവാസൻ നായർ, പത്തനംതിട്ട  ഡി. സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുംപുറം, ഒ.​െഎ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ദേശീയ പ്രസിഡൻറ്​ ബിനു കുന്നന്താനം, പ്രോഗ്രാം ജനറൽ കൺവീനർ നിസാർ കുന്നംകുളത്തിങ്ങൽ, കെ.എം.സി.സി ആക്ടിങ്  പ്രസിഡൻറ്​ ഗഫൂർ കൈപ്പമംഗലം, പാലക്കാട് അസോസിയേഷൻ പ്രസിഡൻറ്​ ജ്യോതി മേനോൻ തുടങ്ങിയവർ സംസാരിച്ചു. സന്തോഷ് കാപ്പിൽ, ബോബി പാറയിൽ, ഗഫൂർ ഉണ്ണികുളം, ലത്തീഫ് ആയഞ്ചേരി,നാസർ മഞ്ചേരി, രവി കണ്ണൂർ, രവി സോള,ജവാദ് വക്കം,ഷാജി പുതുപ്പള്ളി,മാത്യൂസ്  വാളക്കുഴി,മനു മാത്യു, അനസ്,ഷഫീഖ്,സുലൈമാൻ, മുഹമ്മദ്   ഇഖ്‌ബാൽ, ഫാ. ജിനോ, എസ് .എം അബ്​ദുൽ വാഹിദ് തുടങ്ങിയവർ  സന്നിഹിതരായിരുന്നു. ഷാജി ജോർജ് നന്ദി രേഖപ്പെടുത്തി.

Tags:    
News Summary - palakkad fest-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.