സമസ്ത ബഹ്റൈൻ ഇർശാദുൽ മുസ്ലിമീൻ മദ്റസ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ്
മനാമ: ബഹ്റൈൻ ദേശീയദിനാഘോഷത്തിന്റെ ഭാഗമായി സമസ്ത ബഹ്റൈൻ ഇർശാദുൽ മുസ്ലിമീൻ മദ്റസ ശിഫാ അൽ ജസീറ ഹോസ്പിറ്റലുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഓർത്തോ, ജനറൽ മെഡിസിൻ, ഇ.എൻ.ടി എന്നീ വിഭാഗം ഡോക്ടർമാർ പരിശോധന നടത്തി. ബ്ലഡ് ഷുഗർ, കൊളസ്ട്രോൾ, യൂറിക് ആസിഡ്, ക്രിയാറ്റിൻ, എസ്.ജി.പി.ടി എന്നീ ടെസ്റ്റുകളും ക്യാമ്പിൽ സൗജന്യമായിരുന്നു. ശിഫാ അൽ ജസീറ മാർക്കറ്റിങ് മാനേജർ മൂസ ക്യാമ്പ് സന്ദർശിച്ചു.
മദ്റസ കമ്മിറ്റി ജനറൽ സെക്രട്ടറി വി.കെ. കുഞ്ഞഹമ്മദ് ഹാജി, കേന്ദ്ര കമ്മിറ്റി ട്രഷറർ എസ്.എം അബ്ദുൽ വാഹിദ്, ശഹീർ കാട്ടാമ്പള്ളി, അശ്റഫ് അൻവരി ചേലക്കര, ഹാഫിദ് ശറഫുദ്ദീൻ മൗലവി, അബ്ദുറഹ്മാൻ മുസ്ലിയാർ എന്നിവർ നേതൃത്വം നൽകി. റഊഫ് കണ്ണൂർ, സജീർ പന്തക്കൽ, അബ്ദുൽ റസാഖ്, സുബൈർ അത്തോളി, ജാഫർ കണ്ണൂർ, സ്വാലിഹ് കുറ്റ്യാടി, മുബശ്ശിർ അലി, റഫീഖ് പേരാമ്പ്ര, അശ്റഫ്, മുഷ്താഖ് എന്നിവർ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.