മനാമ: ബഹ്റൈനിൽ കോവിഡ് -19 ബാധിച്ച് ഒരാൾ കൂടി മരിച്ചു. െഎസൊലേഷനിൽ ചികിത്സയിലായിരുന്ന 78 വയസുള്ള ബഹ്റൈൻ പൗര നാണ് മരിച്ചത്. ഇതോടെ ബഹ്റൈനിൽ മരിച്ചവരുടെ എണ്ണം നാലായി.
നിലവിൽ ചികിത്സയിലുള്ള മറ്റൊരാളിൽനിന്നാണ് ഇ ദ്ദേഹത്തിന് രോഗം പകർന്നത്. ഇയാൾക്ക് മറ്റ് അസുഖങ്ങൾ ഉണ്ടായിരുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് കോവിഡ് -19 ബാധിച്ച് ചികിത്സയിലായിരുന്നവരിൽ 13 പേർ കൂടി ബുധനാഴ്ച സുഖം പ്രാപിച്ചു. ഇതോടെ സുഖം പ്രാപിച്ചവരുടെ എണ്ണം 190 ആയി ഉയർന്നു. 27 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവിൽ 225 പേരാണ് ചികിത്സയിൽ ഉള്ളത്. ഇവരിൽ ഒരാൾ ഒഴികെ മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതിനിടെ, മുൻകരുതൽ നിരീക്ഷണത്തിൽ കഴിഞ്ഞവരിൽ 43 പേരെക്കൂടി വിട്ടയച്ചു. പരിശോധനകൾക്കുശേഷം രോഗമില്ലെന്ന് ഉറപ്പാക്കിയാണ് ഇവരെ നിരീക്ഷണത്തിൽനിന്ന് ഒഴിവാക്കിയത്. ഇതുവരെ 28502 പേരെയാണ് പരിശോധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.