മനാമ: ഒക്ടോബർ ആദ്യവാരം കഴിയാറായെങ്കിലും ബഹ്റൈൻ പ്രവാസികളുടെ ഒാണാഘോഷത്തിെൻറ ആരവം അടങ്ങിയിട്ടില്ല. ഇന്നലെ വിവിധ പ്രവാസി സംഘടനകളുടെ നേതൃത്വത്തിലുള്ള ഒാണസദ്യ പലയിടങ്ങളിലായി നടന്നു. ബഹ്റൈൻ ‘പ്രതിഭ’യുടെ ഒാണസദ്യ കേരളീയ സമാജത്തിലാണ് നടന്നത്. കാലത്ത് 11മണിക്ക് ആരംഭിച്ച സദ്യയിൽ 3,000ത്തിലധികം പേർ പെങ്കടുത്തു.
മൂന്ന് മണിയോടെയാണ് സദ്യ അവസാനിച്ചത്. പി.ശ്രീജിത്ത് ചെയർമാനായുള്ള സംഘാടക സമിതിയാണ് സദ്യയുടെ നേതൃത്വം വഹിച്ചത്. ജന.കൺവീനർ ഡി.സലീം, ജോ.കൺവീനർ ബിനു, പി.ടി.നാരായണൻ, സുബൈർ കണ്ണൂർ, കൃഷ്ണൻകുട്ടി, പി.എൻ.മോഹൻരാജ്, രാജീവൻ, ഷെറീഫ് കോഴിക്കോട് തുടങ്ങിയവരും നേതൃനിരയിൽ പ്രവർത്തിച്ചു. സതീശൻ ഇരിങ്ങൽ ആണ് സദ്യയൊരുക്കിയത്.
പ്രതിഭ ഗായകസംഘം അവതരിപ്പിച്ച ഒാണപ്പാേട്ടാടെയാണ് പരിപാടികൾ തുടങ്ങിയത്. പി.ടി.തോമസ് ആണ് ഇതിെൻറ രചനയും സംഗീതവും നിർവഹിച്ചത്.
ഒ.െഎ.സി.സിയുടെ ഈദ്-ഓണം ആഘോഷ പരിപാടികൾ കെ.സി.എ ഹാളിൽ കെ.പി.സി.സി സെക്രട്ടറി അഡ്വ. കെ.പി ശ്രീകുമാർ ഉദ്‌ഘാടനം ചെയ്തു. ദേശീയ പ്രസിഡൻറ് ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ഗഫൂർ ഉണ്ണിക്കുളം സ്വാഗതം പറഞ്ഞു. ഇന്ത്യൻ സ്‌കൂൾ വൈസ് ചെയർമാൻ മുഹമ്മദ് ഇഖ്‌ബാൽ,ഇന്ത്യൻ സ്‌കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ,കെ.സി.എ പ്രസിഡൻറ് ജോസ് കൈതാരത്ത്, കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങൽ, ഫാ. ടിനോ, ഫാ.സാം മാത്യു തുടങ്ങിയവർ സംസാരിച്ചു. ഒാണസദ്യയിൽ നിരവധി പേർ പെങ്കടുത്തു. അനന്തപുരി അസോസിയേഷൻ ഒാണാഘോഷം സൽമാനിയ കലവറ റസ്റ്റോറൻറിൽ നടന്നു. വിവിധ കലാപരിപാടികൾ അരങ്ങേറി. ‘സാംസ’യുടെ ഒാണാഘോഷം ബാങ് സാങ് തായ് റെസ്റ്റോറൻറിൽ മുഹമ്മ്ദ റഫീഖ് ഉദ്ഘാടനംചെയ്തു. അംഗങ്ങൾ കലാപരിപാടികൾ അവതരിപ്പിച്ചു.
പയനിയേഴ്സിെൻറ നേതൃത്വത്തിലുള്ള ഒാണാഘോഷ സമാപനവും ഒാണസദ്യയും അദ്ലിയ കാൾട്ടൺ ഹോട്ടലിൽ നടന്നു. പ്രമുഖ വാദ്യകലാകാരൻ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. നേരത്തെ നടന്ന മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ നൽകി. ഇന്ത്യൻ സ്‌കൂൾ കലോത്സവത്തിൽ കലാശ്രീ, കലാരത്ന പുരസ്കാരങ്ങൾ നേടിയ കാർത്തിക് എം.മേനോൻ, കൃഷ്ണ.ആർ.നായർ എന്നിവരെ ആദരിച്ചു. വിവിധ കലാപരിപാടികൾ അരങ്ങേറി. പാലക്കാട്ടുകാരുടെ കൂട്ടായ്മയായ ‘വോയ്സ് ഒാഫ് പാലക്കാടി’െൻറ ഒാണാഘോഷം ഇന്ത്യൻ സ്‌കൂൾ ജഷൻമാൾ ഒാഡിറ്റോറിയത്തിൽ നടന്നു.
പരിപാടിയിൽ ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയ കായിക താരം പി.യു.ചിത്ര മുഖ്യാതിഥിയായിരുന്നു. ചിത്രയുടെ പരിശീലകനും മുണ്ടൂർ സ്കൂളിലെ കായികാധ്യാപകനുമായ എൻ.എസ്. സിജിനെ ചടങ്ങിൽ ആദരിച്ചു. നാട്ടിൽ നിന്നെത്തിയ പാചകക്കാരനായ കരിമ്പുഴ മണിയുടെ നേതൃത്വത്തിലാണ് സദ്യ ഒരുക്കിയത്.ജയഗോപാലെൻറ നേതൃത്വത്തിലുള്ള വാദ്യമേളവും ഗാനമേളയും വിവിധ കലാപരിപാടികളും അരങ്ങേറി. കടത്തനാടൻ ഫാമിലി ഒാണാഘോഷം ഗുദൈബിയ സൗത്ത് പാർക് ഹാളിൽ യു.കെ.ബാലെൻറ അധ്യക്ഷതയിൽ സത്യൻ പേരാമ്പ്ര ഉദ്‌ഘാടനം ചെയ്തു. പ്രസിഡൻറ് കെ.എം.കമനീഷ്, സെക്രട്ടറി ജിജു പി.വിനീഷ്, കെ.ടി.കെ വിജയൻ, കെ.അനൂപ്, മുഥുൻ, ദിലീപ്, എ.കെ.ലിബേഷ്, ഷിജിൽദാസ്, വി.കെ.വിജേഷ്, ഷംജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.വിവിധ കലാപരിപാടികളും കമ്പവലി മത്സരവും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.