?????????? ???????????????? ????????????? ??????????????? ?????????? ????????????? ????????????????? ?????????????

ഹ​ഫീ​ത്​ അ​തി​ർ​ത്തി​യി​ൽ പ​ട​ക്ക​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു

മ​സ്​​ക​ത്ത്​: ഹ​ഫീ​ത്ത്​ അ​തി​ർ​ത്തി വ​ഴി പ​ട​ക്ക​ങ്ങ​ൾ ക​ട​ത്താ​നു​ള്ള ശ്ര​മം പ​രാ​ജ​യ​പ്പെ​ടു​ത്തി. വാ​ഹ​ന​ത്തി​​െൻറ സീ​റ്റി​ന്​ പി​ന്നി​ൽ ഒ​ളി​പ്പി​ച്ച്​ ക​ട​ത്താ​ൻ ശ്ര​മി​ച്ച 2648 പ​ട​ക്ക​ങ്ങ​ളാ​ണ്​ പി​ടി​ച്ചെ​ടു​ത്ത​ത്. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​രെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. പെ​രു​ന്നാ​ളി​ന്​ മു​ന്നോ​ടി​യാ​യി പ​ട​ക്ക​ങ്ങ​ൾ ക​ട​ത്താ​നു​ള്ള ശ്ര​മം പൊ​ലീ​സ്​ നി​ര​വ​ധി ത​വ​ണ പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു. നി​യ​മ​വി​രു​ദ്ധ​മാ​യ​തി​നാ​ൽ പെ​രു​ന്നാ​ളി​ന്​ പ​ട​ക്ക​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ നി​ന്ന്​ ജ​ന​ങ്ങ​ൾ ഒ​ഴി​ഞ്ഞു​നി​ൽ​ക്ക​ണ​മെ​ന്ന്​ പൊ​ലീ​സ്​ വ​ക്​​താ​വ്​ അ​ഭ്യ​ർ​ഥി​ച്ചു. ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​ട​ക്ക​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ണ്​ ആ​യു​ധ സ്​​ഫോ​ട​ക വ​സ്​​തു നി​യ​മ​ത്തി​ലെ 29ാം ആ​ർ​ട്ടി​ക്കി​ൾ പ്ര​കാ​രം വി​ല​ക്കു​ള്ള​ത്. നി​യ​മം ലം​ഘി​ക്കു​ന്ന​വ​രി​ൽ​നി​ന്ന്​ പ​ര​മാ​വ​ധി 200 റി​യാ​ൽ വ​രെ പി​ഴ ചു​മ​ത്താ​ൻ നി​യ​മം വ്യ​വ​സ്​​ഥ ചെ​യ്യു​ന്നു​ണ്ട്. പ​ട​ക്ക​ങ്ങ​ൾ ക​ട​ത്തു​ന്ന​തി​ന്​ പി​ടി​യി​ലാ​കു​ന്ന​വ​ർ​ക്കും ത​ട​വും പി​ഴ​യും ശി​ക്ഷ വ്യ​വ​സ്​​ഥ ചെ​യ്യു​ന്നു​ണ്ട്. ഇ​ങ്ങ​നെ പി​ടി​യി​ലാ​കു​ന്ന​വ​ർ​ക്ക്​ ജാ​മ്യം പോ​ലും ന​ൽ​കി​ല്ലെ​ന്നും പൊ​ലീ​സ്​ വ​ക്​​താ​വ്​ അ​റി​യി​ച്ചു. 
 
Tags:    
News Summary - oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.