മനാമ: ഒ.െഎ.സി.സി കോഴിക്കോട് ഫെസ്റ്റ് നാളെ നടക്കുമെന്ന് സംഘാടകർ വാർത്തസേമ്മളനത്തിൽ അറിയിച്ചു. പരിപാടികളിൽ കോഴിക്കോട് ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീക്കും കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്തും സംബന്ധിക്കും. സൽമാനിയ കെ.സി.എ ഹാളിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നു. പ്രളയ ബാധിതർക്കായി കെ.പി.സി.സി നിർമിച്ചു നൽകുന്ന 1000 വീടുകളിൽ കോഴിക്കോട് ഒ.ഐ.സി.സി പ്രവർത്തകർ സ്വരൂപിച്ച രണ്ടുവീടിെൻറ തുക ടി സിദ്ദീഖിന് കൈമാറുമെന്ന് ജില്ലാ പ്രസിഡൻറ് ജമാൽ കുറ്റിക്കാട്ടിലും പ്രോഗ്രാം കൺവീനർ കെ.സി. ഷമീം നടുവണ്ണൂരും വാർത്ത സമ്മേളനത്തിൽ അറിയിച്ചു .അന്നേ ദിവസം കലാപരിപാടികളും ഉണ്ടായിരിക്കും.
ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുമ്പുറം, ഒ.ഐ.സി.സി നാഷണൽ കമ്മിറ്റി പ്രസിഡൻറ് ബിനു കുന്നന്താനം നാഷണൽ കമ്മിറ്റിഭാരവാഹികളായ ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ, ലത്തീഫ് ആയഞ്ചേരി, അഷ്‌റഫ് അൽ മർവ, മനു മാത്യു, ഇബ്രാഹിം ആദം, ഷാഹിർമലോൽ ,ജാലീസ് കുന്നതുകാട്ടിൽ, സുമേഷ് കുട്ട്യാടി, രഞ്ജൻ കച്ചേരി, ശ്രീജിത്ത് പനായി, ഫൈസൽ പാട്ടാണ്ടി, അനിൽ കുമാർ, റിജിത്,മുബീഷ് തുടങ്ങിയവർ പത്ര സമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.