തുടക്കം പരിപാടിയിൽനിന്ന്
മനാമ: ബഹ്റൈൻ ഒ.ഐ.സി.സി എറണാകുളം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ “മുഖ്യമന്ത്രി വി.ഡി സതീശന്റെ തുടക്കം” എന്ന പരിപാടി സംഘടിപ്പിച്ചു. നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ഉണ്ടായ വിജയത്തിൽ ഉള്ള വിജയാഘോഷവും ഒപ്പം പൊതു ചർച്ചയുമായിരുന്നു നടന്നത്. പുതിയ സർക്കാരിനെക്കുറിച്ചുള്ള അഭിപ്രായങ്ങളും പ്രതീക്ഷകളും പങ്കുവെക്കാനും ആശംസകൾ നേരുന്നതിനുമുള്ള അവസരമായിരുന്നു ഈ പരിപാടി. പരിപാടിയിൽ ബഹ്റൈനിലെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മേഖലയിൽ നിന്നുള്ള പ്രമുഖർ പങ്കെടുത്തു സംസാരിച്ചു.
ഒ.ഐ.സി.സി എറണാകുളം ജില്ല കമ്മിറ്റി പ്രസിഡന്റ് ജലീൽ മുല്ലപ്പിള്ളി അധ്യക്ഷത വഹിച്ച യോഗം ദേശീയ കമ്മിറ്റി പ്രസിഡന്റ് ഗഫൂർ ഉണ്ണിക്കുളം ഉദ്ഘാടനം നിർവ്വഹിച്ചു. മുഖ്യാതിഥിയായി കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലർ മേഴ്സി ടീച്ചർ പ്രത്യേക അതിഥിയായി പങ്കെടുത്തു.
ജില്ല ട്രഷറർ സാബു പൗലോസ് സ്വാഗതവും ദേശീയ കമ്മിറ്റി വൈസ് പ്രസിഡന്റ് നന്ദിയും പറഞ്ഞ യോഗത്തിൽ മനു മാത്യു, ജേക്കബ് തെക്കുംതോട്, മജീദ് തണൽ, കമാൽ മൊഹിയുദ്ദീൻ, എസ്.വി ബഷീർ, നജീബ് മീരാൻ, ബദറുദ്ദീൻ പൂവാർ, ആഷ്ലി കുര്യൻ, ജമാൽ കുറ്റിക്കാട്ടിൽ, പ്രദീപ് മേപ്പയൂർ, സന്തോഷ് ബാബു, നസീം തൊടിയൂർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.