എട്ട്​ വർഷമായി നാട്ടിൽ പോകാതെ നിന്ന മലയാളി ഹൃദയാഘാതംമൂലം മരിച്ചു

മനാമ: കഴിഞ്ഞ എട്ട്​ വർഷമായി നാട്ടിൽ പോകാതെ നിന്ന തിരുവനന്തപുരം സ്വദേശിയായ 58 കാരൻ ഹൃദയാഘാതംമൂലം നിര്യതനായി. തിരുവനന്തപുരം പാലോട്​ പേരയം പാലുവളളിയിൽ ജോൺ സോളമനാണ്​ മരിച്ചത്​. 38 വർഷം മുമ്പ്​ ത​​​െൻറ 20 ാം വയസിൽ ബഹ്​റൈനിൽ എത്തിയതാണ്​. വിസ പുതുക്കാൻ കഴിയാത്തതാണ്​ നാട്ടിൽ പോകാൻ കഴിയാത്തതിന്​ കാരണമെന്നറിയുന്നു. ഭാര്യ സലിൻ ജോൺ. മക്കൾ: ഷറിൻ ​ജോൺ, ഷാനിൽ ജോൺ, ഷിനിൽ ജോൺ​. ഇദ്ദേഹത്തി​​​െൻറ മൃതദേഹം നാട്ടിൽ കൊണ്ടുപോകാൻ സാമൂഹിക പ്രവർത്തകരുടെ സഹായം തേടുകയാണ്​ ബഹ്​​ൈറനിലുള്ള ബന്​ധു ജസ്​റ്റിൻ രാജ്​. ​േഫാൺ: 33821909.

Tags:    
News Summary - obit john-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.