നിറക്കൂട്ട് ചാരുംമൂട് പ്രവാസി കൂട്ടായ്മ ഓണാഘോഷത്തിൽനിന്ന്
മനാമ: ആലപ്പുഴ ജില്ലയിലെ ചാരുംമൂട്ടിലും പരിസരപ്രദേശങ്ങളിലുമുള്ള ബഹ്റൈൻ പ്രവാസികളുടെ കൂട്ടായ്മയായ നിറക്കൂട്ട് ചാരുംമൂട് പ്രവാസി കൂട്ടായ്മ വിപുലമായി ഓണം ആഘോഷിച്ചു. സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്സ് റസ്റ്റാറന്റ് ഹാളിൽ നടന്ന ചടങ്ങിൽ ബഹ്റൈനിലെ വിവിധ കലാകാരന്മാരുടെയും കുട്ടികളുടെയും വിവിധങ്ങളായ കലാപരിപാടികൾ അരങ്ങേറി. മ്യൂസിക് ബാൻഡ് ആയ മിന്നൽ ബീറ്റ്സ് അവതരിപ്പിച്ച സംഗീത പരിപാടി ചടങ്ങിന് മോടി കൂട്ടി.
തുടർന്ന് നിറക്കൂട്ട് പ്രസിഡന്റ് ദീപക്ക് പ്രഭാകർ അധ്യക്ഷനായ പൊതുസമ്മേളനത്തിൽ സെക്രട്ടറി നിതിൻ ഗംഗ സ്വാഗതം ആശംസിച്ചു. വോയ്സ് ഓഫ് ആലപ്പി ജനറൽ സെക്രട്ടറി ധനേഷ് മുരളി, നിറക്കൂട്ട് രക്ഷാധികാരിയും വോയ്സ് ഓഫ് ആലപ്പി പ്രസിഡന്റുമായ സിബിൻ സലിം, നിറക്കൂട്ട് രക്ഷധികാരി സുമേഷ് എന്നിവർ ചടങ്ങിന് ആശംസ അറിയിച്ചു സംസാരിച്ചു. നിറക്കൂട്ട് ട്രഷറർ വിജു ചടങ്ങിന് നന്ദി അറിയിച്ചു. സാമൂഹിക പ്രവർത്തകരായ അനസ് റഹിം, ദീപക് തണൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ലിബിൻ സാമുവൽ, ജിനു ജി. കൃഷ്ണൻ, ഗിരീഷ് കുമാർ, ബോണി മുളപ്പാംപള്ളിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വിഭവ സമൃദ്ധമായ സദ്യയും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.