മനാമ: പുതുവത്സരാഘോഷങ്ങളിൽ ഹോട്ടലുകളും റസ്റ്റാറൻറുകളും ഉൾപ്പെടെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ കോവിഡ് മുൻകരുതൽ കർശനമായി പാലിക്കണമെന്ന് ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി നിർദേശം നൽകി.
മുൻകരുതലുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ ആരോഗ്യ മന്ത്രാലയം, വാണിജ്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നിവയുമായി ചേർന്ന് പരിശോധന ശക്തിപ്പെടുത്തും. നിയമ ലംഘകർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി. നിർദേശങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾ അടച്ചിടും. 10,000 ദീനാർ വരെ പിഴയും ചുമത്തും.
സാമൂഹിക അകലം, ഫേസ് മാസ്ക്, മേശകൾ തമ്മിലെ അകലം എന്നിവ കൃത്യമായി പാലിച്ചിരിക്കണം. ആകെ സീറ്റിെൻറ പകുതി മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. ഒരു ടേബിളിൽ ആറ് പേരിൽ കൂടുതൽ പാടില്ല. പാർട്ടികളിൽ 30പേരിൽ അധികം പാടില്ലെന്നും നിർദേശത്തിൽ പറയുന്നു.
കോവിഡ് പ്രതിരോധത്തിനുള്ള രാജ്യത്തിെൻറ പോരാട്ടത്തിൽ മുൻകരുതലുകൾ പാലിച്ച് എല്ലാവരും പങ്കുചേരണമെന്ന് വാണിജ്യ, വ്യവസായ, വിനോദ സഞ്ചാര മന്ത്രാലയം ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.