ന്യൂ ഇന്ത്യൻ സ്കൂൾ പുതിയ സ്റ്റുഡന്റ് കൗൺസിൽ അംഗങ്ങളുടെ സ്ഥാനാരോഹണ ചടങ്ങിൽ നിന്ന്

ന്യൂ ഇന്ത്യൻ സ്കൂൾ 36-ാം സ്ഥാപക ദിനവും സ്ഥാനാരോഹണ ചടങ്ങും സംഘടിപ്പിച്ചു

മനാമ: ന്യൂ ഇന്ത്യൻ സ്കൂൾ 36-ാം സ്ഥാപക ദിനവും 2026ലെ പുതിയ സ്റ്റുഡന്റ് കൗൺസിൽ അംഗങ്ങളുടെ സ്ഥാനാരോഹണ ചടങ്ങും ഡോ. ടി. ടി. തോമസ് ഹാളിൽ വിപുലമായി ആഘോഷിച്ചു. പരിപാടിയിൽ സ്കൂൾ ചെയർമാൻ ഡോ. ജാൻ എം. ടി. തോട്ടുമലിൽ, എക്സിക്യൂട്ടീവ് ഡയറക്ടർ ജമി തോട്ടുമലിൽ തോമസ്, ഡയറക്ടർ ജോബി അഗസ്റ്റിൻ, പ്രിൻസിപ്പൽ ഡോ. കെ. ഗോപിനാഥ് മേനോൻ എന്നിവർ പങ്കെടുത്തു.

ഖുർആൻ പാരായണത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്. തുടർന്ന് ബഹ്‌റൈന്റെയും സ്കൂളിന്റെയും ദേശീയ ഗാനങ്ങൾ ആലപിച്ചു. സത്യസന്ധതയോടും ഉത്തരവാദിത്തത്തോടും കൂടി പ്രവർത്തിക്കാൻ പ്രിൻസിപ്പൽ ഡോ. കെ. ഗോപിനാഥ് മേനോൻ പുതിയ വിദ്യാർത്ഥി പ്രതിനിധികളെ ആഹ്വാനം ചെയ്തു.

വിദ്യാർത്ഥികൾക്ക് മാതൃകയായി പ്രവർത്തിക്കാൻ ചെയർമാനും ഡയറക്ടറും പുതുതായി ചുമതലയേറ്റ വിദ്യാർത്ഥി നേതാക്കളെ ഉപദേശിച്ചു.

സ്കൂളിന്റെ സ്ഥാപകൻ അന്തരിച്ച ഡോ. ടി. ടി. തോമസിനുള്ള ആദരസൂചകമായി, സ്കൂളിന്റെ വളർച്ചയും നേട്ടങ്ങളും കോർത്തിണക്കി തയ്യാറാക്കിയ "ജേർണി ത്രൂ ദി ഇയേഴ്സ്" എന്ന പ്രത്യേക അവതരണം പരിപാടിക്ക് മാറ്റുകൂട്ടി.

തുടർന്ന് നടന്ന സ്ഥാനാരോഹണ ചടങ്ങിൽ പുതിയ സ്റ്റുഡന്റ് കൗൺസിൽ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചെയർമാനും മറ്റ് സ്കൂൾ അധികൃതരും ചേർന്ന് കൗൺസിൽ അംഗങ്ങൾക്കും ഹൗസ് ലീഡർമാർക്കും ബാഡ്ജുകളും സാഷുകളും അണിയിച്ചു നൽകി. ഹെഡ് ബോയിയും ഹെഡ് ഗേളും ചേർന്ന് നടത്തിയ നന്ദി പ്രകാശനത്തോടെ ചടങ്ങുകൾ സമാപിച്ചു.  

Tags:    
News Summary - New Indian School organized its 36th Foundation Day and Inauguration Ceremony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-06-11 05:46 GMT